Saturday 28 March, 2009

എണ്റ്റെ എറ്‍ത്ത്‌ അവറ്‍

എല്ലാ വെളിച്ചവും അണച്ച്‌ കുറച്ച്‌ നേരം ഇരുട്ടത്ത്‌ വെളിച്ചം ദുഖമാണുണ്ണീ... എന്നും പറഞ്ഞിരുന്നു. മറ്റുള്ളവരെ ഓറ്‍മിപ്പിക്കാന്‍ ഒരു കൊച്ചു റാന്തലും തൂക്കി.ചുറ്റുപാടും വെളിച്ച പ്റളയം. ഒരാളെങ്കിലും ഓര്‍ത്തിട്ടുണ്ടാവുമല്ലെ ഇതു കണ്ടിട്ട്‌???

Monday 15 December, 2008

ഗണപതിക്കു വച്ചത്‌.......

ഏതൊരു ബാച്ചിയേയും പോലെ അനിവാര്യമായ ആ ദിവസം വന്നു ചേറ്‍ന്നു. പെണ്ണുകാണല്‍. ഏതൊ സിനിമയില്‍ പറയുന്ന പോലെ ഏതെങ്കിലും ഒരു പിശാശിനെ എടുത്ത്‌ തോളില്‍ വക്കണം എന്നാല്‍ ആ പിശാശ്‌ കുറച്ച്‌ മനസ്സിനു പിടിച്ചതായിക്കൊട്ടെ എന്നൊരു സ്വാര്‍ത്ഥത അത്റേയുള്ളു.

എല്ലാം തുടങ്ങിയത്‌ നാട്ടിലെ ഒരു ബന്ധു നമ്മുടെ സൊറി എന്ടേ ഫാദറ്‍ ഖാനോട്‌(ചുമ്മ ഒരു വെയിറ്റ്‌ ഇരിക്കട്ടെ) ഒരു പെങ്കൊച്ചുണ്ട്‌.കുഴപ്പമില്ലാത്ത ഫാമിലി.ദുബായില്‍ ജോലി ,ചുള്ളന്‍ മൂത്ത്‌ തുടങ്ങിയില്ലെ ഒന്നാലോചിച്ചാലോ എന്നു ചോദിച്ചു. ദുബായില്‍് ജോലി പിന്നെ ത്റിശ്ശുറ്‍ക്കാറ്‍ ,അപ്പോ ത്റിശ്ശൂറ്‍ സ്ത്രീധന റേറ്റ്‌ വച്ച്‌ നല്ലൊരു തുക തടയും അതുകൊണ്ടാണു അച്ഛന്‍ പ്റൊസീഡ്‌ ചെയ്തത്‌ എന്നു ഒരു ഗോസിപ്പ്‌ ഞാനും കേട്ടു. അതു ഗോസ്സിപ്പ്‌ മാത്രം. ഒരു പാവം പെണ്‍കുട്ടിക്ക്‌ ഇന്നത്തെ ഈ ദുഷ്ട ലോകത്ത്‌ സുന്ദരനും സുമുഖനും(ഇതു രണ്ടും എന്നെപ്പറ്റി ആരും പറയുന്നില്ല അപ്പോള്‍ ഞാന്‍ എങ്കിലും പറയണ്ടെ) സറ്‍വോപരി സത്സ്വഭാവിയുമായ ഒരു ഭറ്‍ത്താവിനെ കിട്ടട്ടെ എന്നു വിചാരിക്കുന്ന നല്ല മനസ്സ്‌ അതൊന്നു കൊണ്ട്‌ മാത്രം പാവം എണ്റ്റെ അച്ഛന്‍ എന്നെ വിളിച്ച്‌ കാണാന്‍ പറഞ്ഞു. ചേട്ടനു വേണ്ടി പെണ്ണു കണ്ട്‌ ഒരുപാട്‌ നടന്നതു കൊണ്ട്‌ ഫ്ലാറ്റില്‍ പോയിട്ടുള്ള പരിപാടിക്കില്ല എന്നു ഞാന്‍ പറഞ്ഞു.അങ്ങനെ ഒരു റെസ്റ്റൊറണ്റ്റില്‍ കാണാമെന്നു പറഞ്ഞു. പെണ്‍കുട്ടി ചേട്ടന്‍ ,ചേടത്തി ടീമുകളോടൊപ്പം താമസം.ഫൊട്ടോ കണ്ടാല്‍ പോരെ എന്നുള്ള എണ്റ്റെചോദ്യം ആദ്യ റൌണ്ടില്ലേ തള്ളപ്പെട്ടു.പെണ്ണിനു സംസാരിക്കനുണ്ടത്രെ..പോയ്ക്കളയാം.

അങ്ങനെ ശനിയാഴ്ചയായി.രാവിലെ മുതല്‍ മനസ്സിലൊരു ഉരുണ്ടുകേറ്റം. ഇവള്‍ തന്നെ നമുക്ക്‌ വിധിച്ചിട്ടുള്ള കുരിശ്‌ എന്നൊരു തോന്നല്‍ എവിടെന്നൊക്കെയോ, മൊത്തതില്‍ കൊള്ളാം അറിയുന്ന വീട്ടുകാറ്‍, ജോലിയുള്ള പെണ്‍കുട്ടി.ദൈവമേ. ഞാന്‍ കുടുങ്ങി എന്നു തോന്നുന്നു.വൈകീട്ട്‌ ചേട്ടണ്റ്റെ ഒരു ചൊദ്യം ടെന്‍ഷന്‍ ഉണ്ടൊ നിനക്കെന്നു.ചേട്ടനു വേണ്ടി ഇണ്റ്ററ്‍വ്യു നടത്തി അത്‌ പോയി എന്നു പറഞ്ഞു. കണ്ണാടിയില്‍ ഒന്നു നൊക്കി.? പെണ്ണിനു എന്നെ പിടിക്കാതെ വരുമോ? ഏയ്‌. ആണിനു പുരുഷത്വം ആണു വേണ്ടത്‌. അപ്പോ ഈ പുരുഷത്വം എങ്ങനെ ഇരിക്കും?മില്ലയണ്‍ ഡൊളറ്‍ ക്വസ്റ്റിയന്‍. അപ്പോ ആന്‍സറ്‍ ചെയ്യണ്ടതു അമേരിക്കാരല്ലെ? എന്ന പത്തു ലച്ചം രൂപാ. ഉം.ഉം മീശ ആയിരിക്കും അല്ലേ..എന്തിനാണു അതു വടിച്ചത്‌..എനിക്കും അറിയില്ല വേണ്ടായിരുന്നു. ആ പോട്ടെ പെണ്ണു അഞ്ചടി രണ്ടിഞ്ച്‌. അതിനു എണ്റ്റെ പൊക്കം ഒത്തു പൊക്കോളും.ഇത്തിരി മെലിഞ്ഞിട്ടാണെങ്കിലും ഇന്നലേം ഹെല്‍ത്തി വെയിറ്റ്‌ എന്നാണു വെയിംഗ്‌ മെഷിന്‍ കാണിച്ചതു. വരുന്ന പോലെ വരട്ടെ. അങ്ങനെ എതിരാളിക്കൊരു പോരാളിയായി ചേട്ടണ്റ്റെയും അമ്മയുടെയും അകമ്പടിയില്‍ ഞാന്‍ യാത്രയായി

റെസ്റ്റോറണ്റ്റിലെത്തി. ചുറ്റും നോക്കി. ഒരു വശത്തു നിന്നു ഒരു പെണ്‍കുട്ടി കൈ വീശി കാണിച്ചു. അതെ അവറ്‍ തന്നെ എന്നു തോന്നുന്നു.പറഞ്ഞപോലെ ഒരു ആണ്‍ പ്രജയും രണ്ടു തരുണീമണികളും.ആ പെണ്‍കുട്ടിയെ നോക്കി. ഡേഞ്ചറ്‍ ലൈറ്റ്‌ ഇല്ല. അപ്പോള്‍ ഇവള്‍ തന്നെ പെണ്‍കുട്ടി.പിങ്കു ചുരിദാറ്‍ ഇരുനിറം ഒരു മലയാളിത്തം ഉണ്ട്‌ മുഖത്ത്‌.നല്ല ചിരി. "ഡാ വാ പൊളിച്ച്‌ നിക്കല്ലേ നാണക്കെടാ".നടക്ക്‌ ചേട്ടന്‍ എന്നെ വലിച്ചു പതുക്കെ.എണ്റ്റെ സൂപ്പറ്‍കൂള്‍ മെണ്റ്റാലിറ്റി എല്ലാം പോയി.പണ്ട്‌ ലവളെ പ്രപ്പോസ്‌ ചെയ്യാന്‍ പോയപ്പോളുള്ള അതെ വിറ.

അവളുടെ നെരെ എതിരെ തന്നെ ഇരുന്നു. അവളുടെ ആങ്ങളയുടെ ഭാര്യയുമുണ്ട്‌ ഒരു പച്ച ചുരിദാറ്‍.ഒന്നു ചിരിച്ചു എന്നു വരുത്തി. ഞാന്‍ ആങ്ങളെയെ ഒന്നു പഠിച്ചു.എന്നെ കണ്ടിട്ടു നിണ്റ്റെ പെങ്ങളെ പൊന്നുപോലെ നൊക്കുമെന്നു തോന്നുന്നില്ലെ എന്നൊരു ഭാവം മുഖത്ത്‌ വരുത്തി.അമ്മ ഞങ്ങളെ പരിചയപ്പെടുത്തി.അയാള്‍ അവരെയും.നമ്മളായിട്ടു കുറച്ചില്ല അവള്‍ക്കും ഒരു ഹായ്‌,ഇവള്‍ക്കും ഒരു ഹായ്‌.അല്ല ഒരു സെക്കണ്റ്റ്‌.ഒന്നു റീവൈണ്റ്റ്‌ ചെയ്യട്ടേ, ആരെയാ വൈഫ്‌ എന്നു പറഞ്ഞത്‌ പിങ്കു ചുരിദാറോ.അപ്പോള്‍ പച്ചപ്പെണ്‍കുട്ടിയാണോ നമുക്കുള്ള ആള്‍.ശരിക്കു നോക്കി ഇവളേം എന്നേം കൂടി ഒരുമിച്ച്‌ കണ്ടാല്‍ 10 എഴുതിയപോലെ ഉണ്ടാവും. നിനക്കല്‍പം തടികുറച്ചൂടെ കുട്ടീ. ഇത്റേം ജിം ഒക്കെ ഉള്ളതല്ലെ. നിനക്ക്‌ മാച്ച്‌ ആവണമെങ്കില്‍ ഞാന്‍ എണ്റ്റെ 60 കിലോ ഒരു 90 എങ്കിലും ആക്കണോലോ..നിനക്കു വല്ലതും ചോദിക്കാനുണ്ടോ ചേട്ടന്‍ ചോദിച്ചു. ചേട്ടണ്റ്റെ മുഖത്തെക്കു ഞാന്‍ രൂക്ഷമായി ഒന്നു നോക്കി.സങ്കടവും സഹതാപവും 1:1 എന്ന അനുപാതത്തില്‍ അവിടെ കണ്ടു. എന്നാലും പെണ്ണിണ്റ്റെ ചേട്ടണ്റ്റെ ഭാര്യേ ആ ഹെഡ്‌ലൈറ്റ്‌ ഇട്ടൂടേ?ഇത്തിരി കുങ്കുമത്തിണ്റ്റെ ചെലവല്ലേ ഉള്ളൂ. ഒന്നു രണ്ട്‌ മിനിറ്റ്‌ സമയത്തെക്കെങ്കിലും ഞാന്‍ ആ പത്ത്‌ പ്രമാണത്തിലൊന്ന് തെറ്റിച്ചില്ലേ ദുഷ്ടേ നീ കാരണം.

കുറ്റം പറയാന്‍ ഒരു ജാതകം ഉള്ളതുകൊണ്ട്‌ ആരെയും വിഷമിപ്പിക്കണ്ടി വന്നില്ല എന്നൊരു സമാധാനം.

Saturday 13 December, 2008

ഗണപതിക്കു വച്ചത്‌

Wednesday 3 December, 2008

ഗഡി ബിജു

ഗഡി ബിജു.നാട്ടിലെ ആത്മാര്‍ത്ഥതയുടെ പര്യായം. കോഴിയെ കട്ടെടുക്കാന്‍ പോയി പട്ടി ഓടിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ കട്ടെടുത്തു കൂട്ടുകാറ്‍ക്കു കൊടുത്ത അത്ര വലിയ ആത്മാര്‍ത്ഥത.സദ്യക്ക്‌ വിളമ്പാന്‍ പോയി അച്ചാര്‍ തൂശനിലയുടെ കടയില്‍ വിളമ്പിയപ്പോള്‍ അവിടെയല്ല തുമ്പില്‍ വിളമ്പൂ എന്നു പറഞ്ഞുകൊടുത്ത ആളെക്കൂടി ഞെട്ടിച്ച്‌ സ്പൂണ്‍ പൊലും ഉപയോഗിക്കാതെ വെറും കൈ കൊണ്ട്‌ വാരി ഇലത്തുമ്പില്‍ എത്തിച്ച്‌ ആത്മര്‍ഥത.( കുറെ കഴിഞ്ഞ്‌ പരാക്രമം എടുത്ത്പായുന്നത്‌ കണ്ട്‌ ഒരു കൂട്ടുകാരന്‍ ചൊദിച്ചപ്പോള്‍ മൂത്രമൊഴിക്കുന്നതിനു മുന്‍പ്‌ കൈകഴുകാന്‍ മറന്നു എന്നു നിഷ്കളങ്കമായി മറുപടി നല്‍കി. ഈ കൂട്ടുകാരന്‍ എണ്റ്റെ ചേട്ടനായതു കൊണ്ട്‌ ഇതു പുളുവല്ല)അങ്ങനെ പാണന്‍മാറ്‍ പാടിനടക്കുന്ന വീരചരിതങ്ങളുണ്ട്‌ ഞങ്ങളുടെ നാട്ടില്

‍അങ്ങനെ ഇരിക്കുമ്പോളാണു എല്ലാരേയും ഞെട്ടിച്ചു കൊണ്ട്‌ അതു സംഭവിച്ചത്‌.നാട്ടിലെ എതു തൊഴില്‍രഹിതണ്റ്റെയും പോലെ ഗഡിക്കും കിട്ടി ഒരു വിസ. ഗള്‍ഫിലെ ഒരു കന്‍ഷ്റ്റ്രക്ഷന്‍ കമ്പനിയില്‍. ഇഷ്ടിക ചുമക്കലെന്നു ഗള്‍ഫിലുള്ള നാട്ടുകാരും സൂപ്പറ്‍വൈസറ്‍ എന്നു ഗഡിയും പറഞ്ഞ എന്തോ ജോലി. എന്തായാലും നാട്ടില്‍ വരുമ്പോള്‍ എല്ലാവറ്‍ക്കും കിടിലന്‍ ചെലവുമായി ഗഡി നാട്ടില്‍ നിറഞ്ഞു നിന്നു.വറ്‍ഷങ്ങള്‍ കഴിഞ്ഞു പെണ്ണു കെട്ടിയതോടെ ഗഡിക്ക്‌ തിരിച്ചുപോകാനുള്ള ഉത്സാഹം കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ എന്തൊക്കെയൊ തരികിട വിസക്കച്ചവടം നടത്തിയ കുറച്ച്‌ കാശു കൂടി ആയ്പ്പോള്‍ ഗഡി തിരിച്ച്‌ നാട്ടിലെത്തി. എന്താ ബിജു ചേട്ടാ പരിപാടി എന്നു ചോദിച്ച എന്നെപ്പോലുള്ള ഇളമുറക്കാരോട്‌ അവിടെ ഒക്കെ എന്തൂട്ടാഡാ ജീവിതം. കാശ്‌ നമ്മുടെ ബുദ്ധി(?) ഉപയോഗിച്ചുണ്ടാക്കിയാല്‍ പോരെ എന്നു ഡയലോഗും കാച്ചി നടന്നു.

ഒരു സുപ്റഭാതത്തില്‍ ആളുടെ വീടിനുമുന്നില്‍ ഒരു ബോറ്‍ഡ്‌ തൂങ്ങി.മെട്റോ കണ്‍സ്റ്റ്രക്ഷന്‍സ്‌. നാടിണ്റ്റെ മുഖച്ഛായമാറ്റി ഒരു മെട്റൊ സ്വഭാവം വരുത്താനുള്ള ആദ്യ പടി എന്നു ഗഡി.ശൊഭ മേനോനു ഞങ്ങളുടെ നാടിണ്റ്റെ മറുപടി എന്നു ബിജു ചേട്ടന്‍ ചെലവു തരുമ്പോളൊക്കെ ഞ്ഗള്‍ പിള്ളേറ്‍ സെറ്റ്‌ പറഞ്ഞു. പുതിയ കോണ്ട്രാക്റ്റ്‌ കിട്ടാന്‍ വേണ്ടി ഗഡി പാഞ്ഞു നടന്നു. അവസാനം കിട്ടി. ബ്ളേഡ്‌ തൊമാസേട്ടണ്റ്റെ വീട്‌. സ്ക്കയറ്‍ഫീറ്റ്‌ നാട്ടില്‍ അറുന്നൂറ്റന്‍പത്‌ രൂപക്ക്‌ എറ്റവും തല്ലിപ്പൊളി കൊണ്ട്രാക്റ്ററ്‍ എറ്റെടുക്കുമ്പോള്‍ നാനൂറ്റമ്പത്‌ രൂപക്കു ബിജു.അതും അവറ്‍ പറഞ്ഞ ക്വാളിറ്റിയില്‍. സംശയം പറഞ്ഞവരോടൊക്കെ ബിജു നെഞ്ചുവിരിച്ച്‌ പറഞ്ഞു ഞാന്‍ മറ്റവന്‍മാരെ പോലെ പറ്റിക്കാന്‍ നടക്കുന്നവനല്ല ചെറിയ ലാഭം അത്രെം മതി നമുക്കു. പിന്നെ അവിടന്നു ബിജുവിനു പൊരിഞ്ഞ പണികളായിരുന്നു.തോമാസിണ്റ്റെ കയറോഫില്‍ തന്നെ കിട്ടില്‍ നാലഞ്ച്‌ വീടുകള്‍. അതിനിടെ ഞാന്‍ നാട്ടില്‍ നിന്നു സ്കൂട്ടാവുകയും ചെയ്തുഒരു വറ്‍ഷത്തിനു ശേഷം ഞാന്‍ കഴിഞ്ഞാഴ്ച ഗഡിയെ കണ്ടു കരാമയില്‍ വച്ച്‌. എയ്‌ ബിജു ചേട്ടന്‍ തിരിച്ച്‌ വന്നോ എന്നു ചൊദിച്ചപ്പോള്‍ നമ്മുടെ നാട്‌ ആത്മാറ്‍ത്ഥതയുള്ളോറ്‍ക്ക്‌ പറ്റില്ല് മോനെ എന്നു മറുപടി.വിശദമായി ചോദിച്ചപ്പോളാണു അറിഞ്ഞത്‌ ആകെ എട്ടു വീട്‌ പണിതു. ആ വഴിയില്‍ ഉണ്ടായിരുന്ന ഒരു വീട്‌ പോയി ഭാര്യയുടെ സ്വറ്‍ണം പോയി അവസാനം ഭാര്യ വീട്ടിലും പോയി.ഒരു കൂട്ടുകാരന്‍ കൊടുത്ത വിസയില്‍ എത്തിയതാണു. എങ്ങനെ ജോലി . സ്വന്തമായ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ഉള്ള ഭാവം ഒന്നും ഞാന്‍ കാണിക്കാറില്ല. പുതിയ കുറച്ച്‌ തന്ത്രങ്ങള്‍ പഠിക്കണം ഇനി അതിനുള്ള ശ്രമത്തിലാണു.ഈ കമ്പനി ലാഭത്തിലാക്കാനുള്ള ചില ഐഡിയകള്‍ അയച്ചു കൊടുക്കണം എം.ഡിക്ക്‌. അല്‍ നബൂധയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ള ആവ്യക്തിയെ അവറ്‍ വെറും ഒരു ഫോറ്‍മാന്‍ ആക്കിയതില്ലെ എനിക്കു വിഷമം തോന്നിയുള്ളു .

Monday 29 September, 2008

ചാനല്‍ ആഭാസം

കുഴിമടിയനായ എനിക്കു എണ്റ്റെ ഭാഷയുമായി ഉള്ള ബന്ധം നിലനിറ്‍ത്താനുള്ള വഴികളില്‍ ഒന്നാണു ഈ ബ്ളോഗുകള്‍. കാര്യം അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ലെങ്കിലും ആരും വായനക്കാരില്ലെങ്കിലും എണ്റ്റെ സംത്റിപ്തിക്കായി ഞാന്‍ ഇങ്ങനെ എഴുതുന്നു. നാര്‍സിസത്തിണ്റ്റെ മറ്റൊരു പതിപ്പ്‌. എനിക്കു എഴുതാനായുള്ള വിഷയങ്ങള്‍ തരുന്നതിനു ചാനലുകള്‍ക്ക്‌ നന്ദി പറഞ്ഞെ പറ്റു.

കഴിഞ്ഞ ആഴ്ചയും ഒരു സംഭവം ഉണ്ടായി.എത്ര കാണേണ്ടാ എന്നു വച്ചാലും പുതിയ പാട്ടുകാരെ കേള്‍ക്കാനുള്ള ഒരവസരം അല്ലെ എന്നു വച്ച്‌ ഈ റിയാലിറ്റി ഷോകള്‍ കാണും.അതു കൂടാതെ പലപ്പോഴും മറന്നു തുടങ്ങിയ ആ നല്ല ഗാനങ്ങള്‍ ഒന്ന് കേള്‍ക്കുകയും ചെയ്യാമല്ലോ.അങ്ങനെ നമ്മുടെ (ഇപ്പൊ നമ്മുടെ എന്നു പറയാമൊ എന്നറിയില്ല.സ്റ്റാറ്‍ തീറു വാങ്ങി എന്നു കേള്‍ക്കുന്നു)ഏഷിയാനെറ്റിലെ സ്റ്റാറ്‍ സിംഗറ്‍ ജൂനിയറ്‍ കണ്ടു.എം.എസ്‌.വി സാറ്‍,നമ്മുടെ പൈങ്കിളി ചിരിക്കുട്ടന്‍,സുജാത തുടങ്ങിയവറ്‍ ജഡ്ജുമാറ്‍. ഒരു കുട്ടി നന്നായി പാടി.അഭിനന്ദന വറ്‍ഷം.മാറ്‍ക്കു പ്രസ്താവിച്ചു തുടങ്ങി. എം.എസ്‌.വിശ്വനാഥന്‍ മുപ്പതില്‍ ഇരുപത്തി ഒന്‍പത്‌ കൊടുത്തു. സുജാതയും ചിരികുട്ടനും ഇരുപത്തിമൂന്നു വീതം. അതും മുപ്പത്തി അഞ്ചില്‍. അപ്പോള്‍ ഇതില്‍ നിന്ന് എന്ത്‌ മനസ്സിലാക്കണം എം.എസ്‌ വി വിവരം കുറവാണെന്നാണോ?അതുകൊണ്ടല്ലേ അദ്ദേഹം ഒരു മാറ്‍ക്ക്‌ മാത്രം കുറച്ച കുട്ടിക്ക്‌ ഇവറ്‍ പന്ത്രണ്ട്‌ മാറ്‍ക്ക്‌ കുറച്ചത്‌. ചാനലുകാറ്‍ക്കും അതറിയാമെന്നാണു ചുള്ളനും തോന്നുന്നത്‌. അതാണല്ലോ മറ്റു രണ്ടുപേറ്‍ക്കു മുപ്പത്തഞ്ചില്‍ മാറ്‍ക്കിടാനുള്ള അവസരം കൊടുത്തപ്പോള്‍ അദ്ദേഹത്തിനു മുപ്പത്‌ മാത്രം. ശുദ്ധ സംഗീതത്തിണ്റ്റെ വക്താവായ എം.എസ്‌.വിയെ പോലുള്ളവരെ ഇത്തരം തരികിട ഷോക്കു കൊണ്ട്‌ വന്ന് അപമാനിതരാക്കണോ എന്നു ചാനല്‍ നടത്തിപ്പുകാറ്‍ ആലോചിക്കുന്നതു നല്ല്ലതായിരിക്കും.ഇതിനു പിന്നാമ്പുറത്ത്‌ നടക്കുന്ന അഡ്ജസ്റ്റ്മെണ്റ്റുകള്‍ക്കനുസരിച്ച്‌ പ്രവറ്‍ത്തിക്കാന്‍ പറ്റുന്ന ആളുകള്‍ വന്നാല്‍ ഈ മാറ്‍ക്കിടുന്നതിലുള്ള അപാകതയെങ്കിലും ഒഴിവാക്കാമല്ലോ. അതുകൊണ്ട്‌ പ്റിയപ്പെട്ട ചാനല്‍ ബുദ്ധിജീവികളെ നിങ്ങള്‍ നിങ്ങളുടെ നാടകങ്ങള്‍ ആടിക്കൊള്ളു. പക്ഷെ അതു മെഗാ പരമ്പരകള്‍ പോലേ ആളുകളുടെ ബുദ്ധി ചോദ്യം ചെയ്യുന്നതാവരുത്‌.അതു കഥയല്ലേ എന്നു വച്ച്‌ ഞങ്ങള്‍ മണ്ടന്‍മാറ്‍ സഹിക്കും.അതുവച്ച്‌ എല്ലാം ഞങ്ങള്‍ സഹിക്കുമെന്ന് വിചാരിക്കരുത്‌ എപ്പോളും.

Wednesday 17 September, 2008

ആണിണ്റ്റെ കന്യകാത്വം

വിവരമുള്ളവരോട്‌ ഒരു സംശയം. ആണിനു കന്യകാത്വം ഉണ്ടോ? എണ്റ്റെ അഭിപ്രായത്തില്‍ ഉണ്ടാവണം. അചുംബിത പുഷപങ്ങള്‍ എന്നു ആണുങ്ങളെയും പറഞ്ഞു കൂടെ?
ഇതൊക്കെ പെട്ടെന്നു ആലോചിക്കാന്‍ ഉണ്ടായ കാര്യം ഒരു വാര്‍ത്തയാണു. ഒരു അമേരിക്കന്‍ പെണ്‍കൊടി പഠനത്തിനും ഒരു ഇറ്റാലിയന്‍ മോഡല്‍ അവര്‍ക്ക്‌ വീടുവാങ്ങാനുമായാണു ഇത്‌ ചെയ്തത്‌.ഒരു മില്ല്യണ്‍ യൂറോ ആണു വില മൊഡലിണ്റ്റെ കന്യകാത്വത്തിനു.അമേരിക്കക്കാരിയുടെ ആണെങ്കില്‍ ലേലത്തില്‍ പിടിക്കണം മോഡല്‍ കന്യക തന്നെയാണെന്ന്‌ സഹോദരണ്റ്റെ സാക്ഷ്യവും.എന്തു നല്ല സഹോദരന്‍മാര്‍ അല്ലെ? ഇതൊക്കെ കണ്ടപ്പോളാനു ചുള്ളനു സംശയം ഉദിച്ചത്‌.ന്യായമല്ലെ എണ്റ്റെ സംശയങ്ങള്‍? പലരും ആലോചിക്കും ഉണ്ടെങ്കില്‍?

ഞാനും ഒരു കന്യകന്‍(അങ്ങനെ ഒരു വാക്കുണ്ടെങ്കില്‍) ആണ്‍ .ഭാഗ്യമോ നിര്‍ഭാഗ്യമോ സ്ത്രീ സംസര്‍ഗം ഇതു വരെ ഉണ്ടായിട്ടില്ല. അതിനെ പറ്റി ഞാന്‍ കുറെ ചിന്തിച്ചു. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?അതോ അവസരം കിട്ടാഞ്ഞിട്ടാണോ?അത്‌ എന്തും ആവട്ടെ,എന്തായാലും സംഭവം സത്യമാണു. എനിക്കും ഉണ്ട്‌ ഒരു വീടു വക്കാനുള്ള ആഗ്രഹവും മറ്റും.അപ്പോള്‍ ഞാനും വക്കുകയാണു എണ്റ്റെ കന്യകാത്വം ലേലത്തിനു, താല്‍പര്യമുള്ളവറ്‍ സമീപിക്കുക. ഞാന്‍ ഒരു സ്വവറ്‍ഗ സ്നേഹിയല്ലത്തതിനാല്‍ ചേട്ടന്‍മാറ്‍ ക്ഷമിക്കുക.ബ്രോക്കറ്‍മാരെ ഞാന്‍ പ്രൊത്സാഹിപ്പിക്കുന്നില്ല. നേരിട്ടു സമീപിക്കുക ആവശ്യക്കാറ്‍.ആളുകള്‍ അധികം ഉണ്ടെങ്കില്‍ ലേലം ഉണ്ടാവുന്നതാണു.

പിന്‍കുറിപ്പ്‌: പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണു.

Tuesday 16 September, 2008

ശ്രീ കൊടകര ബ്ളോഗുമുത്തപ്പന്‍ സഹായം

ഓം കൊടകര ബ്ളോഗുമുത്ത്പ്പായ നമ:
ഓം കമ്മണ്റ്റ്സ്‌ കൂടട്ടായ നമ:
ഓം ബ്ളോഗ്ഗ്‌ വായനക്കാര്‍ കൂടട്ടായ നമ:
ഈ ബ്ളോഗ്‌ വായിക്കുന്നവര്‍ ഉടനടി ഈ ലിങ്ക്‌ പത്തുപേര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.അയക്കാത്തവര്‍ക്ക്‌ ഉടനടി ശിക്ഷ നിശ്ചയം.ഈ ബ്ളോഗ്‌ വായിച്ച്‌ വിശാലേട്ടന്‍ അന്‍പത്‌ പേര്‍ക്കയച്ചു കൊടുത്ത്‌. അദ്ദേഹത്തിണ്റ്റെ ബ്ളോഗ്‌ ഉടനെ പുസ്തകം ആവുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ കുറുമാന്‍ നാല്‍പത്‌ പേര്‍ക്കു അയച്ചുകൊട്ക്കുകയും അദ്ദേഹത്തിണ്റ്റെ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്തു.വിശാലേട്ടണ്റ്റെ ബ്ളോഗ്‌ പുസ്തകം ആയതു വായിച്ചതോടെ കുറുവും പത്തുപേര്‍ക്കു കൂടി അയച്ചുകൊടുക്കുകയും യൂറൊപ്യന്‍ സ്വപ്നങ്ങള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ തുടങ്ങിയ ഇഞ്ചിപ്പേണ്ണ്‌ വായന മുഴുവനാക്കാതെ പോയി.അതിണ്റ്റെ ഫലമായി ഹാക്കിംഗ്‌ കിക്കിംഗ്‌ ലോക്കിങ്ഗ്‌ ടോക്കിംഗ്‌ (ഇതൊക്കെ എന്താ എന്നു എനിക്കും അറിയില്ല ഇരിക്കട്ടെ ചുമ്മാ) എന്നിവ അനുഭവിക്കണ്ടതായും വന്നു.ഈ ബ്ളോഗ്‌ വായിച്ച്‌ അല്‍ഫോണ്‍സകുട്ടി ഇരുപത്‌ പേര്‍ക്കു ഉടനടി അയക്കുകയും കിട്ടാതിരുന്ന ഹൈദരാബാദ്‌ ബിരിയാണി ഉടനെ കിട്ടുകയും ചെയ്തു. മടിച്ചു നിക്കാതെ ഉടനടി ഇതു ഫോര്‍വാര്‍ഡ്‌ ചെയ്യൂ നേട്ടങ്ങള്‍ ആസ്വദിക്കൂ വേഗമാകട്ടെ.