Monday 29 September, 2008

ചാനല്‍ ആഭാസം

കുഴിമടിയനായ എനിക്കു എണ്റ്റെ ഭാഷയുമായി ഉള്ള ബന്ധം നിലനിറ്‍ത്താനുള്ള വഴികളില്‍ ഒന്നാണു ഈ ബ്ളോഗുകള്‍. കാര്യം അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ലെങ്കിലും ആരും വായനക്കാരില്ലെങ്കിലും എണ്റ്റെ സംത്റിപ്തിക്കായി ഞാന്‍ ഇങ്ങനെ എഴുതുന്നു. നാര്‍സിസത്തിണ്റ്റെ മറ്റൊരു പതിപ്പ്‌. എനിക്കു എഴുതാനായുള്ള വിഷയങ്ങള്‍ തരുന്നതിനു ചാനലുകള്‍ക്ക്‌ നന്ദി പറഞ്ഞെ പറ്റു.

കഴിഞ്ഞ ആഴ്ചയും ഒരു സംഭവം ഉണ്ടായി.എത്ര കാണേണ്ടാ എന്നു വച്ചാലും പുതിയ പാട്ടുകാരെ കേള്‍ക്കാനുള്ള ഒരവസരം അല്ലെ എന്നു വച്ച്‌ ഈ റിയാലിറ്റി ഷോകള്‍ കാണും.അതു കൂടാതെ പലപ്പോഴും മറന്നു തുടങ്ങിയ ആ നല്ല ഗാനങ്ങള്‍ ഒന്ന് കേള്‍ക്കുകയും ചെയ്യാമല്ലോ.അങ്ങനെ നമ്മുടെ (ഇപ്പൊ നമ്മുടെ എന്നു പറയാമൊ എന്നറിയില്ല.സ്റ്റാറ്‍ തീറു വാങ്ങി എന്നു കേള്‍ക്കുന്നു)ഏഷിയാനെറ്റിലെ സ്റ്റാറ്‍ സിംഗറ്‍ ജൂനിയറ്‍ കണ്ടു.എം.എസ്‌.വി സാറ്‍,നമ്മുടെ പൈങ്കിളി ചിരിക്കുട്ടന്‍,സുജാത തുടങ്ങിയവറ്‍ ജഡ്ജുമാറ്‍. ഒരു കുട്ടി നന്നായി പാടി.അഭിനന്ദന വറ്‍ഷം.മാറ്‍ക്കു പ്രസ്താവിച്ചു തുടങ്ങി. എം.എസ്‌.വിശ്വനാഥന്‍ മുപ്പതില്‍ ഇരുപത്തി ഒന്‍പത്‌ കൊടുത്തു. സുജാതയും ചിരികുട്ടനും ഇരുപത്തിമൂന്നു വീതം. അതും മുപ്പത്തി അഞ്ചില്‍. അപ്പോള്‍ ഇതില്‍ നിന്ന് എന്ത്‌ മനസ്സിലാക്കണം എം.എസ്‌ വി വിവരം കുറവാണെന്നാണോ?അതുകൊണ്ടല്ലേ അദ്ദേഹം ഒരു മാറ്‍ക്ക്‌ മാത്രം കുറച്ച കുട്ടിക്ക്‌ ഇവറ്‍ പന്ത്രണ്ട്‌ മാറ്‍ക്ക്‌ കുറച്ചത്‌. ചാനലുകാറ്‍ക്കും അതറിയാമെന്നാണു ചുള്ളനും തോന്നുന്നത്‌. അതാണല്ലോ മറ്റു രണ്ടുപേറ്‍ക്കു മുപ്പത്തഞ്ചില്‍ മാറ്‍ക്കിടാനുള്ള അവസരം കൊടുത്തപ്പോള്‍ അദ്ദേഹത്തിനു മുപ്പത്‌ മാത്രം. ശുദ്ധ സംഗീതത്തിണ്റ്റെ വക്താവായ എം.എസ്‌.വിയെ പോലുള്ളവരെ ഇത്തരം തരികിട ഷോക്കു കൊണ്ട്‌ വന്ന് അപമാനിതരാക്കണോ എന്നു ചാനല്‍ നടത്തിപ്പുകാറ്‍ ആലോചിക്കുന്നതു നല്ല്ലതായിരിക്കും.ഇതിനു പിന്നാമ്പുറത്ത്‌ നടക്കുന്ന അഡ്ജസ്റ്റ്മെണ്റ്റുകള്‍ക്കനുസരിച്ച്‌ പ്രവറ്‍ത്തിക്കാന്‍ പറ്റുന്ന ആളുകള്‍ വന്നാല്‍ ഈ മാറ്‍ക്കിടുന്നതിലുള്ള അപാകതയെങ്കിലും ഒഴിവാക്കാമല്ലോ. അതുകൊണ്ട്‌ പ്റിയപ്പെട്ട ചാനല്‍ ബുദ്ധിജീവികളെ നിങ്ങള്‍ നിങ്ങളുടെ നാടകങ്ങള്‍ ആടിക്കൊള്ളു. പക്ഷെ അതു മെഗാ പരമ്പരകള്‍ പോലേ ആളുകളുടെ ബുദ്ധി ചോദ്യം ചെയ്യുന്നതാവരുത്‌.അതു കഥയല്ലേ എന്നു വച്ച്‌ ഞങ്ങള്‍ മണ്ടന്‍മാറ്‍ സഹിക്കും.അതുവച്ച്‌ എല്ലാം ഞങ്ങള്‍ സഹിക്കുമെന്ന് വിചാരിക്കരുത്‌ എപ്പോളും.

Wednesday 17 September, 2008

ആണിണ്റ്റെ കന്യകാത്വം

വിവരമുള്ളവരോട്‌ ഒരു സംശയം. ആണിനു കന്യകാത്വം ഉണ്ടോ? എണ്റ്റെ അഭിപ്രായത്തില്‍ ഉണ്ടാവണം. അചുംബിത പുഷപങ്ങള്‍ എന്നു ആണുങ്ങളെയും പറഞ്ഞു കൂടെ?
ഇതൊക്കെ പെട്ടെന്നു ആലോചിക്കാന്‍ ഉണ്ടായ കാര്യം ഒരു വാര്‍ത്തയാണു. ഒരു അമേരിക്കന്‍ പെണ്‍കൊടി പഠനത്തിനും ഒരു ഇറ്റാലിയന്‍ മോഡല്‍ അവര്‍ക്ക്‌ വീടുവാങ്ങാനുമായാണു ഇത്‌ ചെയ്തത്‌.ഒരു മില്ല്യണ്‍ യൂറോ ആണു വില മൊഡലിണ്റ്റെ കന്യകാത്വത്തിനു.അമേരിക്കക്കാരിയുടെ ആണെങ്കില്‍ ലേലത്തില്‍ പിടിക്കണം മോഡല്‍ കന്യക തന്നെയാണെന്ന്‌ സഹോദരണ്റ്റെ സാക്ഷ്യവും.എന്തു നല്ല സഹോദരന്‍മാര്‍ അല്ലെ? ഇതൊക്കെ കണ്ടപ്പോളാനു ചുള്ളനു സംശയം ഉദിച്ചത്‌.ന്യായമല്ലെ എണ്റ്റെ സംശയങ്ങള്‍? പലരും ആലോചിക്കും ഉണ്ടെങ്കില്‍?

ഞാനും ഒരു കന്യകന്‍(അങ്ങനെ ഒരു വാക്കുണ്ടെങ്കില്‍) ആണ്‍ .ഭാഗ്യമോ നിര്‍ഭാഗ്യമോ സ്ത്രീ സംസര്‍ഗം ഇതു വരെ ഉണ്ടായിട്ടില്ല. അതിനെ പറ്റി ഞാന്‍ കുറെ ചിന്തിച്ചു. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?അതോ അവസരം കിട്ടാഞ്ഞിട്ടാണോ?അത്‌ എന്തും ആവട്ടെ,എന്തായാലും സംഭവം സത്യമാണു. എനിക്കും ഉണ്ട്‌ ഒരു വീടു വക്കാനുള്ള ആഗ്രഹവും മറ്റും.അപ്പോള്‍ ഞാനും വക്കുകയാണു എണ്റ്റെ കന്യകാത്വം ലേലത്തിനു, താല്‍പര്യമുള്ളവറ്‍ സമീപിക്കുക. ഞാന്‍ ഒരു സ്വവറ്‍ഗ സ്നേഹിയല്ലത്തതിനാല്‍ ചേട്ടന്‍മാറ്‍ ക്ഷമിക്കുക.ബ്രോക്കറ്‍മാരെ ഞാന്‍ പ്രൊത്സാഹിപ്പിക്കുന്നില്ല. നേരിട്ടു സമീപിക്കുക ആവശ്യക്കാറ്‍.ആളുകള്‍ അധികം ഉണ്ടെങ്കില്‍ ലേലം ഉണ്ടാവുന്നതാണു.

പിന്‍കുറിപ്പ്‌: പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണു.

Tuesday 16 September, 2008

ശ്രീ കൊടകര ബ്ളോഗുമുത്തപ്പന്‍ സഹായം

ഓം കൊടകര ബ്ളോഗുമുത്ത്പ്പായ നമ:
ഓം കമ്മണ്റ്റ്സ്‌ കൂടട്ടായ നമ:
ഓം ബ്ളോഗ്ഗ്‌ വായനക്കാര്‍ കൂടട്ടായ നമ:
ഈ ബ്ളോഗ്‌ വായിക്കുന്നവര്‍ ഉടനടി ഈ ലിങ്ക്‌ പത്തുപേര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.അയക്കാത്തവര്‍ക്ക്‌ ഉടനടി ശിക്ഷ നിശ്ചയം.ഈ ബ്ളോഗ്‌ വായിച്ച്‌ വിശാലേട്ടന്‍ അന്‍പത്‌ പേര്‍ക്കയച്ചു കൊടുത്ത്‌. അദ്ദേഹത്തിണ്റ്റെ ബ്ളോഗ്‌ ഉടനെ പുസ്തകം ആവുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ കുറുമാന്‍ നാല്‍പത്‌ പേര്‍ക്കു അയച്ചുകൊട്ക്കുകയും അദ്ദേഹത്തിണ്റ്റെ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്തു.വിശാലേട്ടണ്റ്റെ ബ്ളോഗ്‌ പുസ്തകം ആയതു വായിച്ചതോടെ കുറുവും പത്തുപേര്‍ക്കു കൂടി അയച്ചുകൊടുക്കുകയും യൂറൊപ്യന്‍ സ്വപ്നങ്ങള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങുകയും ചെയ്തു.ഈ ബ്ളോഗ്‌ വായിച്ച്‌ തുടങ്ങിയ ഇഞ്ചിപ്പേണ്ണ്‌ വായന മുഴുവനാക്കാതെ പോയി.അതിണ്റ്റെ ഫലമായി ഹാക്കിംഗ്‌ കിക്കിംഗ്‌ ലോക്കിങ്ഗ്‌ ടോക്കിംഗ്‌ (ഇതൊക്കെ എന്താ എന്നു എനിക്കും അറിയില്ല ഇരിക്കട്ടെ ചുമ്മാ) എന്നിവ അനുഭവിക്കണ്ടതായും വന്നു.ഈ ബ്ളോഗ്‌ വായിച്ച്‌ അല്‍ഫോണ്‍സകുട്ടി ഇരുപത്‌ പേര്‍ക്കു ഉടനടി അയക്കുകയും കിട്ടാതിരുന്ന ഹൈദരാബാദ്‌ ബിരിയാണി ഉടനെ കിട്ടുകയും ചെയ്തു. മടിച്ചു നിക്കാതെ ഉടനടി ഇതു ഫോര്‍വാര്‍ഡ്‌ ചെയ്യൂ നേട്ടങ്ങള്‍ ആസ്വദിക്കൂ വേഗമാകട്ടെ.

Sunday 7 September, 2008

ചതിയില്‍ അല്‍പം വഞ്ചന

കഴിഞ്ഞ കുറെ ദിവസങ്ങളായി പണനഷ്ടം തന്നെയെ ഉള്ളു എനിക്ക്‌.മാടമ്പി കണ്ടു.വാത്സല്യം ബാലെട്ടന്‍ തുടങ്ങിയവ മുന്നെ കണ്ടിരുന്നതു കൊണ്ടതുകൊണ്ട്‌ നഷ്ടമായി തന്നെ തോന്നി. ടാക്സി വഴി മാറി പോയി മീറ്ററ്‍ ചാറ്‍ജ്‌ കൂടി.അങ്ങനെ ഇരിക്കുമ്പൊളാണു ഒരു പിറന്നാള്‍ വക ഉച്ചയൂണിന്‍ ക്ഷണം കിട്ടിയതു.വെള്ളിയാഴ്ച ദിവസം ഉച്ച്ക്ക്‌ ഒന്നും വേണ്ട. ഞങ്ങള്‍ ഞങ്ങളുടെ ഫാമിലി വക ഫൈവ്‌ സ്റ്റാറ്‍ ഹോട്ടലിനു അവധി പ്രഖ്യാപിച്ചുകൊണ്ട്‌ സന്തോഷത്തൊടെ പുറപ്പെട്ടു.പിറന്നാളുകാരന്‍ നാല്‍പതുകളില്‍ എത്തി നില്‍ക്കുന്നതുകൊണ്ടും സമ്മാനങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ആള്‍ക്കു വിശ്വാസമില്ലാത്തതുകൊണ്ടും ഞങ്ങള്‍ ഒന്നും വാങ്ങിയില്ല.അല്ലാതെ മാസവസാനം ആയതുകൊണ്ടൊന്നുമല്ല എന്ന് ഞാന്‍ ശക്തിയോടെ വീണ്ടും വീണ്ടും പറയാനാഗ്രഹിക്കുകയാണു.ഹോട്ടലിലേക്കു നടക്കുമ്പോള്‍ ചേട്ടാ സി.ഡി വേണൊ എന്നൊരു അശരീരി.അല്ലാതെ തന്നെ മലയാള സിനിമ നഷ്ടത്തിലേക്ക്‌ കുതിക്കുകയാണു. ഇനി ഞാന്‍ ഒരു വ്യാജ സി.ഡി വാങ്ങി അതിണ്റ്റെ സ്പീഡ്‌ കൂട്ടണൊ എന്നു മനസ്സിലെ മാലാഖ ചോദിച്ചു.തല്ലിപ്പൊളി പടം ഇറക്കുന്ന അതിലെ അഭിനേതാക്കളും പിന്നണിക്കാരും തന്നെയല്ലേ ഈ തകറ്‍ച്ചക്കു ഉത്തരവാദികള്‍ എന്നു ചെകുത്താണ്റ്റെ അഡ്വൈസ്‌.കുറെ പൊളിപടങ്ങള്‍ കണ്ടതിണ്റ്റെ വിഷമം കൂടി മനസ്സിലുണ്ടായതുകൊണ്ട്‌ പിന്നെ ഒന്നും നോക്കിയില്ല.പള്ളി വിടുന്ന സമയമായതു കൊണ്ട്‌ നല്ല തിരക്കും ഉണ്ട്‌ സി.ഡി ക്കാരുടെ ചുറ്റും.കൊള്ളാം എല്ലാ ഭാഷയിലെ സിനെമയും ഉണ്ട്‌.പിന്നെ ഒന്നും നോക്കിയില്ല. സുബ്രമുന്യ പുരം,സന്തൊഷ്‌ സുബ്രമുനിയം,ജാനെ തു,പരുന്ത്‌ അങ്ങനെ എല്ലാ ഭാഷയിലുമായി സി.ഡിയും ഡി.വി.ഡിയും ആയി പതെണ്ണം വാങ്ങി. എന്തായാലും റംസാന്‍ റ്റൈമിംഗ്‌.ഇഷ്ടമ്പൊലെ സമയം എല്ല സിനെമയും കാണാം. 3*30*10ദിറ്‍ഹംസ്‌(മൂന്നു പേര്‍ക്കു മുപ്പതു ദിര്‍ഹംസ്‌ വച്ച്‌ പത്തു സിനെമ കാണാനുള്ള പണം).നാട്ടിലെ പതിനായിരം രൂപയില്‍ കൂടുതല്‍ ലാഭിച്ചു ചെകുത്താണ്റ്റെ അഭിനന്ദനം ബുദ്ധിമാനേ,മിടുക്കാ.ആകെ ചെലവ്‌ 5*10=50ദിര്‍ഹംസ്‌.പുറത്തു പൊണ്ട അവനവണ്റ്റെ സൌകര്യത്തിനു കാണാം.പാട്ടുകള്‍ ഓടിച്ച്‌ കളയാം.എല്ലാ ഇടത്തരക്കാരണ്റ്റേയും മനസ്സിലിരുപ്പ്‌ തന്നെ എണ്റ്റേയും.

സി.ഡി കണ്ടപ്പോള്‍ തന്നെ പിറന്നാളുകാരന്‍ പറഞ്ഞു നമ്മുടെ സിനിമയെ നമ്മള്‍ തന്നെ നശിപ്പിക്കുകയാണു.കേട്ടപ്പോള്‍ എനിക്കും വിഷമം മാലാഖ പുറത്തെത്തി വേണ്റ്റാനു പറഞ്ഞതല്ലെ എന്നു എന്നൊരു കുറ്റപ്പെടുത്തല്‍. ചെകുത്താഞ്ഞി ഉടനടി നേരത്തേ പറഞ്ഞ കണക്കുമായി രങ്ങത്തെത്തി.എന്തായാലും വാങ്ങിയതല്ലേ നീ കണ്ട്‌ കഴിഞ്ഞു എനിക്കും തന്നേക്കു.നമ്മുടെ പിറന്നാളുകാരന്‍ ശബ്ദം താഴ്ത്തിയിട്ടു ഡയലോഗ്‌. ഇത്രെം സാരോപദേശം തന്നതല്ലേ ചേട്ടന്‍ തീയറ്ററില്‍ പോയി സിനിമയെ ഉദ്ധരിച്ചോളൂ. സാമൂഹ്യ ബോധ്മില്ലാത്ത ഞാന്‍ ഇതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്തോളാം. ഭക്ഷണം കഴിഞ്ഞു.ഓസിനായതുകൊണ്ട്‌ ആസ്‌ യുഷ്വല്‍ വെട്ടിവിഴുങ്ങി. ഈ തിന്നുന്നതൊക്കെ എന്താണാവൊ ശരീരത്തില്‍ പിടിക്കത്തത്‌.വീട്ടിലെത്തി ഒന്നുറങ്ങി.പരുന്തില്‍ തുടങ്ങാം.സിഡി ഇട്ടു റീഡിംഗ്‌ എന്നു കാണിച്ചിരിക്കുന്നു.വേറെ ഒന്നും സംഭവിക്കുന്നില്ല.ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്‌.അതുകൊണ്ട്‌ വേഗം ലാപ്‌ടോപ്പില്‍ ഇട്ടുനോക്കി.ഒന്നും സംഭവിച്ചില്ല.എല്ലാ സിഡിയും മാറിമാറിനോക്കി.ഒന്നുപോലും ശരിയല്ല. ലാഭക്കണക്ക്‌ തിരിഞ്ഞു കറങ്ങി.ഈ സിഡി വാങ്ങിയ കാശ്‌ ക്റെഡിറ്റ്‌ കാറ്‍ഡില്‍ അടച്ചിരുന്നെങ്കില്‍... അതുവരെ സി.ഡി വാങ്ങാനും കാണാനും കൂട്ടുനിന്ന പ്രിയ കുടുംബം ഒറ്റകെട്ടായി ഉപദേശം ഈ വഴിയില്‍ കാണുന്ന സി.ഡിയൊക്കെ വാങ്ങി എന്തിനാടാ കാശുകളയുന്നെ..സീസറിനു ഒരു ബ്റൂട്ടസേ ഉണ്ടായിരുന്നുള്ളൂ.എനിക്കു രണ്ട്‌ ബ്റുട്ടസ്‌ മാരായിരുന്നു ഇടത്തും വലത്തുംവലത്തും.അതുവരെ എനിക്കു വഴികാട്ടിയായിനിന്ന ചെകുത്താന്‍ അനിക്സ്പ്റേയുടെ പരസ്യം പോലെ ആയി.പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന ലൈന്‍.മാലാഖയാണെങ്കില്‍ അപ്പോളേ പറഞ്ഞില്ലെ...എന്ന സ്റ്റൈലും.

എന്നാലും എണ്റ്റെ സിഡിക്കാരാ ചതിയില്‍ വഞ്ചന വേണ്ടായിരുന്നു.വ്യാജണ്റ്റെ വ്യാജന്‍ ഇറക്കണ്ടായിരുന്നു.എന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഇനി വ്യാജ സി.ഡി വാങ്ങില്ലാ..മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം. വേണ്ടും ചെകുത്താന്‍ജി വക ഉപ്ദേശം .ഇത്ര കടുപ്പം വേണോ വ്യാജന്‍ വാങ്ങിയാല്‍ ഉടനെ ചെക്കു ചെയ്താല്‍ പോരേ എന്നു. ശരിയാ. അതുമതി..അപ്പോള്‍ പ്രതിഞ്ഞയില്‍ ഒരു ചെറിയ മോഡിഫികാഷന്‍ ഇനി വ്യാജന്‍ വാങ്ങിയാല്‍ ഞാന്‍ ഉടനേ ചെക്കുചെയ്യുന്നതാണു . മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം