Sunday 27 July, 2008

മിസ്റ്ററ്‍ ബാറ്റ്‌

ഞാന്‍ കുറച്ചു ദിവസത്തെക്കു വിട്ടു നിന്നപ്പൊ ചിലരെല്ലാം നമ്മുടെ ശല്യം തീര്‍ന്നു എന്നു വച്ചിട്ടുണ്ടാകും;മോനേ അങ്ങനെയൊന്നും പോണ വിത്തല്ല ഇതു. .നിങ്ങളുടെ ഒക്കെ വായിലിരിക്കുന്നതും കയ്യില്‍ ഇരിക്കുന്നതുമൊക്കെ വാങ്ങികൊണ്ടെ ഞാന്‍ പോകു.കളി നമ്മളോടോ?ഇന്നത്തെ സ്പെഷ്യല്‍ ജീവിതത്തില്‍ നിന്നു മാന്തി പറിച്ചെടുത്ത ഒരു പേജ്‌ ചൂടാറാതെ വായിക്കണ്ടതു എല്ലാരുടേം ചുമതല.
ഞാന്‍ വിദ്യ കൊണ്ടുള്ള അഭ്യാസം തകര്‍ത്ത്‌ എണ്റ്റെ വീട്ടില്‍ തിരിച്ചെത്തി. അവസാനം മാഷെ കണ്ടപ്പൊള്‍ മാഷ്‌ പറഞ്ഞു. ചുള്ളാ എന്താ പ്ളാന്‍?ഞാന്‍ മൊഴിഞ്ഞു അല്ല സാറെ പാസ്സായാല്‍ തുടര്‍ന്നു പ്ഠിക്കണമെന്നാ.അപ്പൊ ഡയലോഗ്‌ സാര്‍ വക. മോനെ സ്നേഹം കൊണ്ടു പറയാ ഞങ്ങളുടെ ക്ഷമ ഒന്നും വേറെ ടീച്ചര്‍മാര്‍ക്കു ഉണ്ടാവുമെന്നു തോന്നണില്ല. അതൊണ്ട്‌ വീണ്ടും പഠിക്കുന്നതൊക്കെ സൂക്ക്ഷിച്ചു മതി. അല്ല നീ പാസ്സാവുമെന്നൊന്നും തോന്നണില്ല. എന്നാലും പറയണൊല്ലൊ എനിക്കു തന്നെ രണ്ടു തരാന്‍ തോന്നീട്ടുണ്ട്‌ പലപ്പോഴും പക്ഷെ നിണ്റ്റെ ഈ അഞ്ചടി രണ്ടിഞ്ചു പോക്കൊം നാല്‍പതു കിലോ തൂക്കോം കാരണം കയ്യീപ്പെടോന്നു പേടിച്ചിട്ടാ. അങ്ങേരുടെ കോളവും അങ്ങനെ പൂരിപ്പിച്ചു ഞാന്‍ നാട്ടില്‍ എത്തി ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗാദി പിഗരീയസ്സി എന്നങ്ങു ചൊല്ലി.

നാട്ടിലെത്തി നമ്മല്‍ പഴയ പൊലെ ഡയിലി റൂട്ടിനിലെത്തി.മാത്രുഭൂമി പേപ്പര്‍ നോക്കി എല്ലാ പരസ്യം വരെ കവര്‍ ചെയ്യുക, രാവിലെ അബദ്ധത്തില്‍ പോലും അടുക്കളയില്‍ പോവാതിരിക്കുക എങ്ങാനും പോയാല്‍ അമ്മ എന്തെങ്കിലും പണി പറയും അതു ചെയ്യണ്ടിവരില്ലേ....രാവിലെ എട്ടുമണി ആവുമ്പൊള്‍ ജൊലിക്കു പോകേണ്ട അമ്മയെ സഹായിക്കുകയൊ?നൊ വേ..ഒരു അഭ്യ്സ്തവിദ്യന്‍ അടുക്കളപ്പണി ചെയ്യുക...പ്രി-ഡിഗ്രീ അത്ര മൊശം ഡിഗ്രി ആണൊ. പിന്നെ ജോലി അന്വേഷണം.. മിനിമം ഒരു അമ്പതിനായിരം രൂപ കിട്ടിയില്ലെങ്കില്‍ ജോലി ചെയ്യാനൊ? ഞാനെ പ്രി ഡിഗ്രിക്കാരനാ.ചുരുക്കം പറഞ്ഞാല്‍ രാവിലെയും വൈകിട്ടും അമ്മയെ ബസ്സ്‌ സ്റ്റൊപ്പ്‌ എത്തിക്കുകയും തിരിചെത്തിക്കുകയും ചെയ്യുക,അവിടെ ബസ്സ്‌ സ്റ്റൊപ്പിലും പോകുന്ന ബസിലും ഉള്ള പലതരത്തില്‍ പെട്ട കിളികളെ ഇനം തിരിക്കുക നാട്ടിലുള്ള ബാക്കി വെകിളിപിള്ളെരുടെ കൂടെ കറങ്ങി ജനോപകാരപ്രദമായ ഒരു പാട്‌ കാര്യങ്ങള്‍ ചെയ്തു ആവുന്ന വിധം ചീത്തപേരു ഭാവി തലമുറക്കു സമ്പാദിക്കുക ഇതൊക്കെ തന്നെ പണി.

അങ്ങനെ ഒരു ദിവസം രാവിലെ റ്റീംസിണ്റ്റെ അടുത്തെത്തിയപ്പോള്‍ പിള്ളേര്‍സ്‌ ഒക്കെ കൂടിയാലോചന.ഞെട്ടി പോയി ഇവരൊക്കെ അടങ്ങിയൊതുങ്ങി ഇരിക്കുകയോ..ഏയ്‌ അതിനു വഴിയില്ല ആര്‍ക്കെങ്കിലും പണി കൊടുക്കാനായിരിക്കും. നോക്കിയപ്പൊള്‍ ഇവന്‍മാരുടെ നടുവില്‍ ഒരു ചത്ത വവ്വാല്‍. ലൈന്‍ കമ്പിയില്‍ കുടുങ്ങിയതിനെ തട്ടിയിട്ടതാ ഒരുത്തന്‍ വിശദീകരിച്ചു.ഒരു പാക്കറ്റില്‍ ഇട്ടു വഴിയില്‍ ഇട്ടാലോ? ആരെങ്കിലും എടുത്തു കൊണ്ട്‌ പോയ്ക്കൊളും.കൊള്ളാം നമ്മളെ കൊണ്ട്‌ അത്രക്കൊക്കല്ലെ പറ്റു. രാവിലെ തന്നെ ആരെയെങ്കിലും പറ്റിക്കുന്നതിലുള്ള സുഖം പിന്നെ കിട്ടണമെങ്കില്‍ പിന്നെ അരുടെ എങ്കിലും കോഴിയെ കട്ടു തിന്നണം. ഒരുത്തന്‍ ഓടിപ്പോയി ഒരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടി കൊണ്ടു വന്നു. എന്തു ഉത്സാഹം. വീട്ടില്‍ കറി ഉണ്ടാക്കാന്‍ നേരത്ത്‌ ഉപ്പില്ലാന്നു കണ്ട്‌ ഉപ്പിനു വിട്ടപ്പോള്‍ അപ്പുറത്തെ വീട്ടില്‍ ക്രിക്കെറ്റ്‌ കണ്ടിരുന്നവനാണു.ഇപ്പൊ എന്തൊരു ശുഷ്കാന്തി.ഇനി ഒരു ഗിഫ്റ്റ്‌ പാക്കിംഗ്‌ കവര്‍ ഒപ്പിക്കണം. അതു വാങ്ങി വരാന്‍ വണ്ടി സ്റ്റാര്‍ട്‌ ചെയ്തതേ ഉള്ളു. ഒരു ചീട്ടു കളി ട്രെയിനി വരുന്നു . പത്തിലെ വേക്കേഷന്‍ ആയി ഇരിക്കുന്ന പുതു തലമുറക്കു ചീട്ടു കളി പഠിപ്പിച്ചു നാട്ടിലെക്കു ഭാവി സാമൂഹ്യ വിരുദ്ധന്‍മാരെ സംഭാവന ചെയ്യുക എന്ന മഹത്കര്‍മ്മവും ഞങ്ങള്‍ക്കുണ്ടായിരുന്നു തികച്ചും സദുദ്ദെശ്യപരം. അല്ലാതെ അവണ്റ്റെ പെങ്ങള്‍ ഞങ്ങളുടെ നാട്ടിലെ ഒരു കൊച്ചു ഐശ്വര്യ റായ്‌ ആയതു കൊണ്ടാണെന്നു ചില വ്രിത്തികെട്ടവന്‍മാര്‍ പറയുന്നതില്‍ ഒരു സത്യവും ഇല്ല.എന്തായാലും ഞാന്‍ മറ്റവന്‍മാരോടു പറഞ്ഞു എന്തായാലും പരീക്ഷണം ഇവണ്റ്റെ നെഞ്ഞത്തിട്ടാവാലോ.വേഗം ഐറ്റം എടുത്തു ഒരു ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു.അവനെ വിളിച്ചു.ഡാ ഇതു വീട്ടില്‍ കൊടുത്തെക്കു എന്നു പറഞ്ഞു. എന്താ ചേട്ടാ ഇത്‌ എന്നു പറഞ്ഞപ്പോള്‍ നിണ്റ്റെ ചേച്ചിക്കു തരാന്‍ തയ്ക്കുന്ന ചേച്ചി തന്നതാ എന്നാണു ജന്‍മനാ ഉള്ള വികട സരസ്വതി പറയിപ്പിച്ചതു.സ്വന്തം ചേച്ചിയുടെ തുണി എന്താണെന്നു നൊക്കുകയും ചെയ്യാതെ ആ ദുഷ്ടന്‍ ചേട്ടാ ചീട്ടിട്‌ ഒരു റൌണ്ട്‌ ഇരിക്കാം എന്നു പറഞ്ഞു അവിടെ ഇരുന്നു.കാലമാടന്‍.പ്രസവിച്ച പെണ്ണ്‌ കുട്ടി ആണാണൊ പെണ്ണാണോ എന്നറിയാന്‍ നൊക്കുന്ന സസ്പെന്‍സ്‌ ഫീലില്‍ ഇരുന്ന ഞങ്ങള്‍ ഇനി എന്തു എന്നറിയാതെ അവിടിരുന്നപ്പൊളാണു ആ സംഭവം. ഞങ്ങളുടെ മിസ്സ്‌. ഐശ്വര്യ റായ്‌ അവളുടെ ബെന്‍സില്‍ സോറി ലേഡി ബേര്‍ഡില്‍ എത്തി.സ്കൂട്ട്‌ ചെയ്തിരുന്ന പൊന്നനിയനു ക്രിത്യ സമയത്ത്‌ പൊന്നു പെങ്ങളോട്‌ സ്നേഹം.ചേച്ചിക്ക്‌ പൊതി കൊണ്ട്‌ കൊടുക്കല്‍ ഒരു സെക്കണ്റ്റ്‌ കൊണ്ട്‌ കഴിഞ്ഞു. ഇനി എന്ത്‌ എന്നു ഞങ്ങള്‍ നൊക്കിയപ്പൊളെക്കും അവള്‍ പൊതി തുറക്കുന്നു ചെകുത്താന്‍ കുരിശു കണ്ടപോലെ ഞങ്ങളെ ഒന്നു നോക്കുന്നു ചുണ്ട്‌ കൊണ്ട്‌ എന്തൊക്കെയോ പിറു പിറുക്കുന്നു .നിങ്ങളെ ശരിയാക്കിതരാം എന്നു മാത്രം മനസ്സിലായി.ലേഡിബേര്‍ഡ്‌ ഇത്ര സ്പീഡില്‍ പൊകുമെന്ന്‌ അന്നാണു മനസ്സിലായത്‌.എന്താ കാട്ടിയത്‌ ചേച്ചി പിറന്നാള്‍ ആയിട്ട്‌ അമ്പലത്തില്‍ പോവാരുന്നു.ഇന്നു ഇനി എണ്റ്റെ കാര്യൊം പോക്കാ എന്നും പറഞ്ഞ്‌ അനിയന്‍സും പിന്നാലെ.ഒരു കുറ്റബോദ്ധം പോലെ.പിന്നെ ആ കുറ്റബോദ്ധത്തെ ഞങ്ങള്‍ അഞ്ച്‌ റൌണ്ട്‌ റമ്മികൊണ്ട്‌ പശ്ചാത്തപിച്ചു.

വൈകീട്ട്‌ പ്ളെറ്റിനെ എണ്ണം കൊടുക്കാന്‍ വീട്ടില്‍ എത്തിയ ഞാന്‍ ഒരു കൊച്ചു ആള്‍ക്കൂട്ടം കണ്ട്‌ ഞെട്ടി.എയ്‌ അബൌവ്‌ സെവണ്റ്റി വീട്ടില്‍ ആരുമില്ലല്ലോ.പിന്നെ നോക്കിയപ്പൊള്‍ ഐശര്യ റായ്‌.എവിടെയൊ ഒരു ഗുണ്ട്‌ പൊട്ടി അവന്‍ വന്നല്ലൊ എന്ന്‌ അച്ഛ്ണ്റ്റെ ഡയലോഗ്‌.ഇനി തിരിച്ച്‌ പോകാനും പറ്റില്ല.അറക്കാന്‍ കൊണ്ട്‌ പോകുന്ന ആടിണ്റ്റെ മാനസികാവസ്ഥ എനിക്ക്‌ അന്നാ മനസ്സിലായത്‌.അച്ഛന്‍ ഒരു ചിരി.കൊല ചിരി ആയിട്ടാ എനിക്കു തോന്നിയത്‌.നിണ്റ്റെ ഒരു കാര്യം.അകത്ത്‌ കേറുമ്പൊ മറ്റവരൊക്കെ പോക്കാ ചുള്ളന്‍ ചേട്ടനെ പറ്റി ഇങ്ങനെ അല്ല ഞാന്‍ വിചാരിച്ചതു.നമ്മുടെ ഐശ്വര്യ റായ്‌ വക ഡയലോഗ്‌.എണ്റ്റെ കുട്ടി ഈ ഫീലിംഗ്‌ കുറച്ചു നേരത്തെ വെളിപ്പെടുത്തായിരുന്നില്ലെ.ആരും കേള്‍ക്കാതെ ഞാന്‍ ഗദ്ഗദം കൊണ്ടു.അച്ഛന്‍ അകത്ത്‌ പോയി ഒരു പേന കൊണ്ട്‌ അവള്‍ക്ക്‌ കൊടുത്തു മോണ്റ്റെ പിറന്നാള്‍ സമ്മാനം രാവിലെ കിട്ടിയില്ലേ ഇതെണ്റ്റെ വക.അറുത്ത കയ്ക്കു ഉപ്പു തേക്കാത്ത എണ്റ്റെ പിതാജി ക്രൊസ്സിണ്റ്റെ പേന കൊടുക്കുകയോ.മഴക്കാറുണ്ടോ എന്നു നൊക്കാനും പറ്റില്ല ഇരുട്ടല്ലേ.എല്ലാരും ഇറങ്ങി വീട്ടില്‍ നിന്ന്‌. എടാ പറ്റിയതു പറ്റി.ആ പത്ത്‌ രൂപക്ക്‌ വാങ്ങിയ ഡ്യൂപ്ളി പേന കൊണ്ട്‌ ഇപ്രാവശ്യം രക്ഷപെട്ടു.ഇനിയെങ്കിലും അഭ്യാസം കുറക്കു.എന്നു പുറകീന്നു കേട്ടു.
അതു കൊണ്ട്‌ രക്ഷപെട്ടു എന്നു കരുതിയ ഞാന്‍ ബാങ്കളൂറ്‍ക്ക്‌ ഒരു ട്രയിന്‍ ടിക്കെറ്റ്‌ കിട്ടിയപ്പൊ ഞെട്ടിപ്പോയി. അങ്ങനെ ആരണ്യകാണ്ഠം രണ്ടാമധ്യായം തുടങ്ങി

Saturday 19 July, 2008

സ്റ്റാറ്‍ സിങ്ങറും സ്പ്ളിറ്റ്സ്‌ വില്ലയും

നമ്മുടെ ഇന്‍ഡ്യന്‍ ടി.വി ചാനലുകളില്‍ ഒരു പാട്‌ ഷൊകള്‍ നടക്കുന്നുണ്ടല്ലോ. ചുള്ളനും സമയം കിട്ടുമ്പോള്‍ വിഢിപ്പെട്ടിയുടെ മുന്നില്‍ തന്നെ.അങ്ങനെ കണ്ട രണ്ടു ഷോകളെ പറ്റി എഴുതാന്‍ വേണ്ടി നടക്കാന്‍ തുടങ്ങിയിട്ടു കുറച്ചായി. അധികം ആമുഖമില്ലാതെ തുടങ്ങട്ടെ സ്റ്റാര്‍ സിങ്ങര്‍നമ്മുടെ സ്വന്തം എഷ്യാനെറ്റിണ്റ്റെ റിയാലിറ്റി ഷൊ. നാട്ടുകാരൊട്‌ പ്രത്യേകിച്ച്‌ പറയണ്ട.അവതാരക മാറിയപ്പൊള്‍ നല്ല മലയാളം കേള്‍ക്കാമായിരുന്നു. പക്ഷെ പഴക്കമേറെ ആയപ്പൊള്‍ രെന്‍ജിനി( അവര്‍ പറയുന്നത്‌ റെന്‍ജിണി എന്നാണെന്നു മാത്രം)യുടെ മലയാലം കുരച്ച്‌ പറയുന്ന സ്റ്റൈല്‍ ഇല്ലാതെ ആര്‍ക്കും ഇരിക്കാന്‍ പറ്റാതായെന്നാ അശരീരി കേട്ടത്‌.എല്ലാ പ്രാവശ്യത്തേയും പോലെ പാടുന്ന ആളുകളുടെ വായ്‌കുള്ളിലേക്കും മറ്റും സൂം ചെയ്തും വീട്ടുകാരെയും മറ്റും സ്റ്റേജില്‍ കേറ്റിയും ഉള്ള അഭ്യാസങ്ങള്‍ എഷ്യനെറ്റ്‌ തുടരുന്നുണ്ട്‌. പക്ഷെ മെയിന്‍ അറ്റ്രാക്ഷന്‍ കഴിഞ്ഞ തവണ റിത്വിക്കിനെ കൊണ്ട്‌ പരീക്ഷിച്ച്‌ വിജയിച്ച സെണ്റ്റിമെണ്റ്റ്സ്‌ തന്നെ. ഇത്തവണ രണ്ടുപേരായി വര്‍ദ്ധിച്ചെന്നു മാത്രം.ശാരീരിക വൈകല്യം ഉള്ളവര്‍ക്ക്‌ കഴിവു പരീക്ഷിക്കാന്‍ അവസരം കൊടുക്കുന്നത്‌ അഭിനന്ദനീയം എന്നു പറയാതെ വയ്യ. പക്ഷെ അതു അവരുടെ വൈകല്യം ചൂഷണം ചെയ്ത്‌ ആവരുത്‌ എന്നു മാത്രം.കാഴ്ചക്ക്‌ വൈകല്യം ഉള്ള വ്യക്തികളെ വേഷം കെട്ടിച്ചു പരിഹാസ്യരാക്കുന്നത്‌ കൂടാതെ ഒരു സെണ്റ്റിമെണ്റ്റ്സ്‌ ജെനറേറ്റ്‌ ചെയ്യാന്‍ മനപ്പൂര്‍വം ഒരു ശ്രമവും.ഒരു കുട്ടി നന്നായി പാടി. അതിനു ആ കുട്ടിയെ അഭിനന്ദിക്കണം. പക്ഷെ കണ്ണ്‌ നിറച്ചും ഗദ്ഗദ്കണ്ഠയായും അവതാരക ഏത്‌ പൈങ്കിളി സീരിയലിലേയും നായികയെ തൊല്‍പിക്കുന്ന പ്രകടനം നടത്തിയതു ഏതു ദുഷ്ട ലാക്കോടെയാണെന്നു നമുക്കു മനസ്സിലാക്കാമല്ലൊ.പോരാത്തതിനു അതു കണ്ട്‌ കണ്ണ്‌ നിറയുന്ന അച്ചനമ്മമാരുടെ കണ്ണീരു സൂം ചെയ്ത്‌ കാണിക്ക്കയും ചെയ്യുന്നു.ശരിക്കും ഇതു ചൂഷണം തന്നെ അല്ലെ? അല്ലെങ്കില്‍ ഇത്‌ എന്തു കൊണ്ട്‌ എഡിറ്റ്‌ ചെയ്തു കൂടാ?ആ കണ്ണീര്‍ വീണ്ടും വീണ്ടും കാണിച്ചു ടാം റേറ്റിങ്ങില്‍ മുന്നേറുക എന്ന ഒറ്റ ലക്ഷ്യം മാത്രം.വിനയന്‍ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രമാണിത്‌.അല്ലെങ്കിലും പണ്ടെ സെണ്റ്റിമെണ്റ്റ്സ്‌ സീരിയല്‍ നടത്തിയും കന്യാസ്ത്രീയുടെ നീലചിത്രത്തിനെ പറ്റി വീണ്ടും വീണ്ടും എടുത്ത്‌ പറഞ്ഞും പരസ്യ വരുമാനം ഉണ്ടാക്കിയ ഏഷ്യാനെറ്റിനെ ഇതൊന്നും ആരും പഠിപ്പിക്കണ്ടല്ലോ?

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം അല്ലാതെന്തു പറയാന്‍ ഇത്തരക്കാരെ.......

പിന്‍ കുറിപ്പ്‌:ആരെങ്കിലും ആ അവതാരകയെ പരിചയമുണ്ടെങ്കില്‍ ആ കൊഞ്ചല്‍ നിര്‍ത്താന്‍ ഒന്നു പറയൂ . ഒരു റ്റീന്‍ ഏജര്‍ക്കു ചേരുന്ന ആ ഭാവപ്രകടനം മുപ്പതുകള്‍ക്കടുത്ത്‌ നില്‍ക്കുന്ന അവര്‍ക്കു തീരെ ചേരുന്നില്ല.മലയാള ഭാഷയെ മാനഭംഗപ്പെടുത്തതിണ്റ്റെ കൂടെ ഇതും കൂടെ സഹിക്കാനാവുന്നില്ല.സംഗീതം കേല്‍ക്കുന്നതിഷ്ടമാണെന്നൂള്ള ഒരു തെറ്റിനു ഇത്ര ശിക്ഷ വേണൊ ഞങ്ങള്‍ക്കു????

എം.ടി.വി. സ്പ്ളിറ്റ്സ്‌ വില്ല ആണു അടുത്ത ഷൊ.റോഡീസിണ്റ്റെ വിജയത്തിനു ശേഷം രഘു-റാന്‍വിജയ്‌ റ്റീമിണ്റ്റെ ഒരു കണ്ടുപിടിത്തം.ഒട്ടേറെ ഇംഗ്ളീഷ്‌ ചാനെലുകളില്‍ ഇതിണ്റ്റെ മറ്റേതെങ്കിലും രൂപം അരങ്ങേറുന്നുണ്ടാകും അതുറപ്പ്‌.ചുള്ളന്‍ ഇംഗ്ളീഷിലുള്ള അപാര പാന്‍ഢിത്യം കൊണ്ട്‌ അത്തരം ചാനലുകള്‍ സന്ദര്‍ശിക്കുക തീരെ കുറവാണു. സ്പ്ളിറ്റ്സ്‌ വില്ല ഷോയെ പറ്റി പറയാം.ഇരുപത്‌ ഹൌസെഫുള്‍ ആയി നില്‍ക്കുന്ന പെണ്‍പിള്ളേര്‍ രണ്ടു പയ്യന്‍മാര്‍ ശ്രീക്രിഷ്നന്‍ സ്റ്റൈലില്‍. എന്തും സംഭവിക്കാം ഇതാണു സ്പ്ളിറ്റ്സ്‌ വില്ലയുടെ പരസ്യം(20 girls and 2boys anything can happen).
തീയും പഞ്ഞിയും അടുത്ത്‌ വച്ചാല്‍ എന്താണു സംഭവിക്കുന്നതു എന്നു നാട്ടുകാര്‍ക്കൊക്കെ അറിയാമല്ലൊ.ഈ പയ്യന്‍മാരെ പ്രീതിപ്പെടുത്തണം.ഇഷ്റ്റമില്ലാത്തവരെ പയ്യന്‍സിനു പുറത്താക്കാം.അവസാനം ബാക്കി രണ്ടു പെണ്‍കുട്ടികള്‍ ആകുന്നതു വരെ ഇതു തുടരും.അവറ്‍ക്കു അഞ്ചു ലക്ഷം രൂപയും എം.ടി.വി.യില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. പുറം ലോകവും ആയി ബന്ധമൊന്നുമില്ലാതെ കാമറ ഉറങ്ങുന്നിടത്തും കഴിക്കുന്നിടത്തും ഒക്കെ വച്ച്‌ ഓരോ നിമിഷവും നാട്ടുകാരെ കാണിക്കുന്നുണ്ട്‌.പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ എന്തും ചെയ്യാമെന്നു ഇടക്കിടക്കു നിര്‍ദേശവും കിട്ടുന്നുണ്ട്‌.ദോഷം പറയരുതല്ലോ നല്ല സുന്ദരികളായ പെണ്‍പിള്ളേരാണെല്ലാം. മോഡലുകള്‍ തന്നെ എല്ലാവരും.അവരെ കൊണ്ടാവുന്നവിധം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. സ്വിം സ്യൂട്ടില്‍ സ്വിമ്മിംഗ്‌ പൂളില്‍ അര്‍ദ്ധ്നഗ്നരായ പയ്യന്‍മാരുടെ ദേഹം മുട്ടിയുരുമ്മുക ഗ്ളാമര്‍ ഫൊട്ടോ എടുക്കുക തുട്ങ്ങിയവയാണു മെയിന്‍ അട്ട്രാക്ഷന്‍സ്‌.അതിനായി ചിലരെ ഓരോ ആഴ്ചയും തിരഞ്ഞെടുത്തു വിടുന്നുമുണ്ട്‌.ഗ്ളാമര്‍ പോരാ എന്നു പറഞ്ഞു തഴഞ്ഞവരുടെ ഫൊട്ടൊ കണ്ടു ചുള്ളന്‍ ഞെട്ടി വിറച്ചു പോയി.ഇതില്‍ പോരെങ്കില്‍ പിന്നെ എന്താണു ഗ്ളാമര്‍ എന്നറിയാന്‍ ആകാംക്ഷ ആയി. അപ്പോള്‍ ആണു നല്ല ഗ്ളാമറസ്‌ എന്നു തെരഞ്ഞെടുത്ത ഫോട്ടോകള്‍ കണ്ടത്‌.എങ്ങനെ അളന്നാലും മറക്കേണ്ട ഭാഗങ്ങള്‍ എന്നു ഒരു സാധാരണക്കാരന്‍ കരുതുന്ന ഭാഗങ്ങളില്‍ ഒന്നര ഇഞ്ചില്‍ കൂടുതല്‍ തുണി ഇല്ല. (സംശയമുള്ളവറ്‍ക്കു യൂറ്റൂബിനെയൊ എം.ടി.വി വെബ്സൈറ്റിനെയോ ആശ്രയിക്കാം.ഈ പറഞ്ഞതില്‍ കുറയാനെ വഴിയുള്ളു).പരസ്യങ്ങളില്‍ സിനെമയില്‍ ഒക്കെ പുകവലി പോലും നിരോധിക്കാന്‍ നടക്കുന്ന സെന്‍സറ്‍ബോര്‍ഡ്‌ ഇതു കാണുന്നില്ലേ?എന്തായാലും ഫ്രീ ആയി ഇതൊക്കെ കാണിച്ചു തരുന്ന തരുണീ മണികളും എം.ടി.വിയും നീണാല്‍ വാഴ്ക. ഷോ ഹിറ്റാവട്ടെ എന്നും ഇതിണ്റ്റെ രണ്ടും മൂന്നും തുടങ്ങി നൂറുകണക്കിനു വേര്‍ഷന്‍സ്‌ എല്ലാഭാഷകളിലും വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
എന്നാലും ഭാരതസ്ത്രീയേ നിണ്റ്റെ ഭാവശുദ്ധി........

Sunday 13 July, 2008

ഇരട്ട പുരാണം

സ്കൂളിലും കൊളേജിലുമായി ഐഡെണ്റ്റിക്കലും അല്ലാത്തതുമായ ഇരട്ടകള്‍ എണ്റ്റെ ക്ളാസ്സില്‍ ഉണ്ടായിരുന്നു.പിന്നെ ഇരട്ടപ്പഴം കാണുംബൊള്‍ തിന്നുക എന്നതു എണ്റ്റെ ഒരു ഹൊബ്ബിയും ആയിരുന്നു.അങ്ങനെ എന്തൊ ഒരു പ്രത്യെക ഇഷ്ടം ഇരട്ട വസ്തുക്കളോട്‌ പണ്ടെ തൊന്നിയിരുന്നു.പോരാത്തതിനു എണ്റ്റെ ബെസ്റ്റ്‌ ഫ്രെന്‍ഡ്സ്‌ എണ്റ്റെ സഹമുറിയന്‍മാര്‍ ഇരട്ടകളും ആയിരുന്നു. ഇത്‌ കൊണ്ടൊക്കെ തന്നെ ഇരട്ടകളെ പറ്റി ഒരു പാടു ഗവേഷണം നടത്താന്‍ അവസരം കിട്ടിയിരുന്നു.അങ്ങനെ ഗവേഷന ഫലമായി കണ്ടെത്തിയ ഒരു പാട്‌ കാര്യങ്ങളില്‍ ജനോപകാരപ്രദമായ മെയിന്‍ ഐറ്റം ഒരുപൊലെ ഉള്ള ഇരട്ടകളെ എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു.ഇതിനായി എണ്റ്റെ നീണ്ട കുറെ എറെ നീണ്ടവര്‍ഷങ്ങള്‍ ബുദ്ധി(ഉള്ളതു കൊണ്ടു ഓണം പൊലെ) എന്നിവ ചെലവായിട്ടുണ്ട്‌.എനിക്കു സപ്പ്ളി വരെ കിട്ടി- പഠിക്കാതെ ഗവെഷിച്ചതിന്‍.അങ്ങനെലും സപ്പ്ളി വല്ലതിണ്റ്റെം മണ്ടക്കിരിക്കട്ടെ-അത്രക്കു കഷ്ടപ്പെട്ടു ബുദ്ധിമുട്ടി കണ്ടു പിടിച്ച കാര്യങ്ങള്‍ ഒരു ഫീസും ചാര്‍ജ്‌ ചെയ്യാതെ ആണു ഞാന്‍ പങ്കു വക്കുന്നതു.
അതിനു മുന്നെ വെറെ ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്‌.ഇരട്ടപ്പഴം കഴിച്ചാല്‍ ഇരട്ടകുട്ടികള്‍ ഉണ്ടാവുമെന്ന്‌.എണ്റ്റെ അമ്മ എന്നെ ചീത്ത പറയാറും ഉണ്ട്‌.പിന്നെ ആണുങ്ങള്‍ പ്രസവിക്കില്ലല്ലൊ എന്ന ധൈര്യം കൊണ്ട്‌ ഞാന്‍ അമ്മ കാണാതെ ഇഷ്ടം പൊലെ ഇരട്ടപ്പഴം അടിച്ചു വിടാറുണ്ട്‌.എന്തായാലും ഒരു ഒന്നിച്ചു അഞ്ചെണ്ണം വരെ ഞാന്‍ തിന്നിട്ടുമുണ്ട്‌.അതൊരു വിശ്വാസം മാത്രമാണെന്നു വിശ്വസിക്കാം.. ഇനി മറിച്ചു സംഭവിച്ചാല്‍ വിധിയെന്നു ഓര്‍ത്തു സമാധാനിച്ചൊളു.അല്ലെങ്കില്‍ ഈ കുട്ടികള്‍ ഇല്ലത്തവര്‍ക്കു അഞ്ചാറു ഇരട്ടപ്പഴം തിന്നാല്‍ പോരെ, എന്തിനാ ഡൊക്റ്ററ്‍ അഷ്രഫിണ്റ്റെ ആശുപത്രി അന്വെഷിചു നടക്കുന്നെ.പൊരാത്തതിനു ഇരട്ടപ്പഴം എണ്റ്റെ കൂടെ തിന്നിട്ടുള്ള ചേട്ടന്‍മാര്‍ക്കൊന്നും ഇരട്ടകുട്ടികള്‍ ഇല്ലാത്തതു കൊണ്ട്‌ പെണ്‍പിള്ളര്‍ എന്നെ കെട്ടാന്‍ പേടിക്കണ്ട
.ഇനി ഇരട്ടകള്‍ മനുഷ്യരെ കുറിച്ച്‌ പൊതുവെ ഇവന്‍മാര്‍ ഇവളുമാരും ഒരു വക ആയിരിക്കും.ചൂടന്‍മാര്‍ ചൂടത്തികള്‍.ചുമ്മാ വഴിക്കൂടെ പോകുന്നവരെ ഇട്ടിടിച്ചിട്ടാരിക്കും സ്നേഹം പ്രകടിപ്പിക്കുന്നതു.പിന്നെ എല്ലരുടെം സ്രധകിട്ടുന്നതു കൊണ്ട്‌ ആകെ ഒരു ഞെരിപിരി സ്വഭാവക്കാരായിരിക്കുകയും ചെയ്യും.ചൂടന്‍മാരായിരിക്കുന്ന ഇവരെ തെറ്റി മറ്റെ ആളുടെ പെരു വിളിച്ചാല്‍ പറയെം വെണ്ട. ഇടി പാറ്‍സെല്‍. അതുകൊണ്ട്‌ ഇനി ഐഡണ്റ്റിക്കല്‍ ട്വിന്‍സിണ്റ്റെ കൂടെ ഇടി വിജയകരമായി നാലുവര്‍ഷ്ത്തോളം ചെലവ്വാക്കിയ ആളെന്ന നിലയില്‍ പലരും എന്നൊടു ചോദിച്ചിട്ടുണ്ട്‌. വിനയാന്വിതനായ ഞാന്‍ എണ്റ്റെ മറുപടി ഒരു ചിരിയില്‍ ഒതുക്കി.ഇപ്പൊ ഇന്‍ഫൊര്‍മഷന്‍ ഷയരിങ്ങിണ്റ്റെ കാലമല്ലെ. അതുകൊണ്ട്‌ തിരിച്ചറിയല്‍ എറ്റവും വിഷമകരമായ ഐഡെണ്റ്റികല്‍ ട്വിന്‍സിനെ എങ്ങനെ തിരിച്ചറിയാം എന്ന രഹസ്യം ഞാന്‍ പറഞ്ഞുതരുന്നു.മാത്രമല്ല ഇതു ഞാന്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനും ലീനസ്‌ ടോറ്‍വാള്‍ഡ്സിനും സമറ്‍പ്പിക്കുകയും ചെയ്യുന്നു.

ഒന്നാം മാര്‍ഗം. ഇതു സാധാരണയായി എല്ലായിടത്തും കണ്ടു വരുന്നു മുഖത്തു കാണുന്ന പുള്ളികള്‍ മുറിവിണ്റ്റെ പാടുകള്‍ മീശയുടെ നീളം തുടങ്ങിയവ.

രണ്ടാമത്തെ ഈയുള്ളവണ്റ്റെ ഗവേഷണഫലം മാത്രം.ഇരട്ടകളുടെ ഒരു പ്രത്യേകതയെ ആസ്പദമാക്കിയാണു ഈ കണ്ടുപിടുത്തം. ഇരട്ടകളില്‍ ഒരുത്തനെ മുന്നില്‍ കണ്ടാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു പേരു വിളിക്കുക.ശരിയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു.തെറ്റാനെങ്കില്‍ നിങ്ങളുടെ തന്തക്കു വിളി അല്ലെങ്കില്‍ ഇടി ഉറപ്പ്‌.അതാണിതിലെ റ്റ്രിക്കും.ഇരട്ടകളില്‍ ഒരാള്‍ എപ്പൊഴും തമ്മില്‍ ഭേദമായിരിക്കും.അവന്‍ മിക്കവാറും നമ്മുടെ തന്തക്കെ വിളിക്കു.അതാരാണെന്നു കണ്ടുപിടിച്ചാല്‍ മതി.അപ്പൊള്‍ തന്തക്കു വിളിക്കുന്നവന്‍ ഇരട്ട എ. ആണെന്നും ഇടിക്കുന്നവന്‍ ഇരട്ട ബി. ആണെന്നും മനസ്സിലാക്കാം. അപ്പൊ പ്രൊബബിളിറ്റി തിയറി അനുസ്സരിച്ചു ഇടികൊള്ളാനുള്ള ചാന്‍സ്‌ അന്‍പതു ശതമാനം ആയി കുറഞ്ഞു. കൂടാതെ അടി കൊണ്ടാല്‍തന്നേയും ആളെ തിരിച്ചറിയുക്‌ എന്ന ആവശ്യം നടക്കുകയും ചെയ്യും.
എങ്ങനെ ഉണ്ടെണ്റ്റെ ബുദ്ധീ...

Tuesday 1 July, 2008

താറാവും ഇരണ്ടയും പിന്നെ വേണുചേട്ടനും

ഞാന്‍ പത്താം ക്ലാസ്സ്‌ പാസ്സാകുമൊ ഇല്ലയോ എന്ന ടെന്‍ഷന്‍ അടിച്ചു നടക്കുന്ന കാലം. എങ്ങനെ ഉറങ്ങിയാലും പരീക്ഷക്കിരുന്നപ്പോള്‍ പദ്യത്തിണ്റ്റെ വരി മറന്നു പോയി എന്തു ചെയ്യും എന്നൊക്കെ പേടി സ്വപ്നം.പത്തില്‍ തോറ്റാല്‍ തൂമ്പ ചിലഭാഗങ്ങളില്‍ കൈക്കൊട്ട്‌ എന്നും അറിയപ്പെടുന്ന സാധനം വാങ്ങിത്തരുമെന്ന് പിതാശ്രി ഉവാച:ഒഹ്‌ നിങ്ങള്‍ക്കു സംസ്ക്രിതം അറിയില്ല അല്ലെ ഒ.കെ. ഞാന്‍ പരിഭാഷപ്പെടുത്താം ഉവാച എന്നു പറഞ്ഞാല്‍ പറഞ്ഞു എന്നറ്‍ത്ഥം.ആകെ അഞ്ചു സെണ്റ്റില്‍ എവിടെ ഇട്ടു കിളക്കും എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആറ്‍ഭാടമൊന്നുമില്ലേലും രണ്ടു കറി കൂട്ടിയുള്ള ഊണു മിസ്സാക്കണൊ എന്നു വിചാരിച്ചു വിട്ടു കളഞ്ഞു. പിന്നെ അപ്പൂപ്പന്‍ അച്ച്ച്ചനൊടു പറഞ്ഞത്‌ അച്ച്ച്ചനും ആരൊടെങ്കിലും ഒക്കെ പറയണ്ടെ. ചേട്ടന്‍ പിന്നെ ഒരു കൊച്ചു പുലിയായതുകൊണ്ട്‌ അച്ചനു കൈക്കോട്ടു വാങ്ങേണ്ടിവന്നില്ല.പിന്നെ ഇതിലെ ഏറ്റവും രസം എന്താണെന്നു വച്ചാല്‍ എണ്റ്റെ അച്ച്ചന്‍ ഈ കൈക്കോട്ട്‌ എന്ന വസ്തു കൈകൊണ്ട്‌ തൊടുന്നതു ഞാന്‍ കണ്ടിട്ടില്ല അപ്പൊഴും ഇപ്പൊഴും.എന്തായാലും പിതാശ്രീയുടെ വാക്കുകള്‍ ഫലിച്ചാലൊ എന്നുള്ള ഭയം കൊണ്ട്‌ ഇടക്കു കൈക്കോട്ട്‌ എടുത്തു തലോടും.ഒരു ദിവസം ഒരു ചെറിയ കുഴി എടുത്ത്‌ അതില്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ ഇട്ട്‌ വെള്ളമടിച്ചു ഒരു കൊച്ചു സ്വിമ്മിംഗ്‌ പൂള്‍ ഉണ്ടാക്കി.നമ്മള്‍ക്കു കുളിക്കാന്‍ അതില്‍ പറ്റില്ല അതു കൊണ്ട്‌ ക്രിഷിയുടെ ഭാഗമായി റൊഡിലൂടെ കൊണ്ടു പോയ താറാവിന്‍ കുഞ്ഞുങ്ങളെ നാലെണ്ണം നാല്‍പതിനു വാങ്ങിയിട്ടു.പിട താറാവ്‌ ആണെങ്കില്‍ മുട്ടയിട്ട്‌ ആ മുട്ട വിരിയിച്ച്‌ വലിയ താറാവ്‌ രാജാവ്‌ ആവാമല്ലൊ.പൂവന്‍ ആണെങ്കില്‍? താറാവിറച്ചിയുടെ ഒരു ടേസ്റ്റ്‌.വായില്‍ താറാവു കുഞ്ഞുങ്ങളെ കാണുമ്പൊളെ കൊതിവരുന്നു.സ്വിമ്മിംഗ്‌ പൂളില്‍ മീന്‍ കുഞ്ഞുങ്ങളെ പിടിച്ചിട്ട്‌ കൊടുത്തും ഒക്കെ വളര്‍ത്തി.അവസാനം ഒരെന്നം മാത്രമായി.രണ്ടെണ്ണം കാക്കക്കും ഒരെണ്ണം പട്ടിക്കും ദാനമായി പോയി.വലുതായ ഒന്നു പൂവനും.അങ്ങനെ താറാവു വിപ്ളവം നടക്കില്ല എന്നുറപ്പായി.പിന്നെ എസ്‌.എസ്‌.എല്‍.സി പാസ്സായതു കൊണ്ട്‌ കൈക്കൊട്ട്‌ ഭീഷണിയും തീറ്‍ന്നു.പിന്നെ മാര്‍ക്ക്‌ ഇത്തിരി കൂടുതലായതു കൊണ്ട്‌ നളന്ദ തക്ഷ്ശില തുടങ്ങിയ കൊളെജ്‌- പഴെ സര്‍വകലശാലയല്ല.രവി മാഷുടെ നളന്ദ, പ്രദീപ്‌ മാഷുടെ തക്ഷശില ഇവയില്‍ എവിടെ വേണം എന്നുല്ല കണ്‍ഫൂഷന്‍ മാത്രം.ഇതിനിടയില്‍ അതു നടന്നു.എണ്റ്റെ കണ്ണിണ്റ്റെ കണ്ണ്‍ കാതിണ്റ്റെ കാത്‌.അവന്‍......അവന്‍ മരിച്ചു(സെണ്റ്റി മ്യൂസിക്‌).ഒരു കഷണം ഇറച്ചി പോലും കിട്ടിയില്ല എന്ന ദെഷ്യത്തില്‍ ചേട്ടന്‍ അലറി കൊണ്ട്‌ കളയടാ.താറാവിണ്റ്റെ മരണകാരണം ഹാര്‍ട്ട്‌ അറ്റാക്കാണോ മറ്റെന്തിങ്കുലുമാണൊ എന്നറിയതെ നിന്ന ഞാന്‍ ഡെഡ്ബോഡിയുമായി അപ്പുവല്ലിശ്ശണ്റ്റെ കാട്ടുപറമ്പിലെക്കു സ്കൂട്ടായി.തട്ടിപ്പൊയ താറാവിണ്റ്റെ മുഖത്തു നൊക്കി അവണ്റ്റെ അപ്പൂപ്പനെം അമ്മൂമ്മയെം ഒക്കെ വിളിച്ചു.എന്നിട്ടും കലിതീര്‍ന്നില്ല.എന്തൊക്കെ ആയിരുന്നു താറാവിറച്ചി കുരുമുളകു കൂട്ടി ഫ്രൈ ചെയ്യുക എല്ലാം വെള്ളത്തിലായില്ലെ.അതിണ്റ്റെ കാലു പിടിച്ചു കറക്കി ഒരേറു. അതു കറങ്ങി കറങ്ങി കാട്ടിലെക്കു പോയി.പെട്ടെന്നു ഒരലര്‍ച്ച ക്രിത്യം താറാവു ലാന്‍ഡ്ചെയ്ത സ്ഥലത്തുനിന്നും.ആറാം ഇന്ദ്രിയം ഉണറ്‍ന്നു.ഞാന്‍ പൂച്ചപ്പഴ ചെടികളുടെ ഇടയിലെക്കു ഇരുന്നു.വേണുചേട്ടണ്റ്റെ ഒച്ചപോലെ.പിന്നെ ഒന്നും ആലോചിച്ചില്ല.തൊട്ടാവാടി മുല്ലൊന്നും ഒരു പ്രശ്നമായില്ല ഓടി.ആപത്തില്‍ പെട്ടിരിക്കുന്ന വേണുചെട്ടന്‍...പാവം. വീട്ടില്‍ എത്തി ഒരു കപ്പു വെള്ളമെടുത്തു കുടിച്ചു. താറാവു തലക്കെങ്ങാനും വീണൊ?താറാവു തലക്കു വീണു തട്ടിപ്പോവാനുള്ള ഭാഗ്യമെങ്ങാനും വേണുചേട്ടനു കിട്ടുമോ?ഗിന്നസ്ബുക്കില്‍ അങ്ങനെ വേണു ചേട്ടന്‍ കെറുംബൊള്‍ അതിനു ചെറിയ ക്രെഡിറ്റ്‌ എനിക്കും കിട്ടില്ലെ?അല്ല വെണു ചേട്ടന്‍ എന്തിനാ ആ സമയത്തു വന്നതു അവിടെ..ഔട്ട്‌ സൈഡ്‌ സിറ്റിംഗ്‌ ആവും.മനസ്സിലായില്ലെ വെളിക്കിരിക്കുക എന്നു സംസ്ക്രിതത്തില്‍ പറയും.അന്നു വയ്കീട്ട്‌ സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോയ ഞാന്‍ ആ വാര്‍ത്ത കേട്ടു.അപ്പു വല്ലിശ്ശണ്റ്റെ പറമ്പില്‍ നിന്ന വെണുചേട്ടണ്റ്റെ മുന്നില്‍ ആകാശതൂടെ പറന്നു പോയൊരു ഇരണ്ട ചത്തു വീണു...ഞാന്‍ പതുക്കെ വെണു ചേട്ടണ്റ്റെ അടുത്തു ചെന്നു .അല്ല വെണുചെട്ടാ അപ്പുവെല്ലിശണ്റ്റെ കാട്ടു പറമ്പില്‍ എന്തിനാ പോയെ?കശുവണ്ടി പെറുക്കാന്‍, ഉടന്‍ വന്നു മറുപടി.ഈ ജൂലയിലോ?കൂടി നിന്ന ആല്‍കൂട്ടത്തില്‍ നിന്നൊരു ചോദ്യം.വേണുചേട്ടന്‍ ഒന്നു പതറി.അപ്പൊ കാര്യം മറ്റവന്‍ തന്നെ.ഔട്സൈഡ്‌ സിറ്റിംഗ്‌. എന്തായാലും കഴിഞ്ഞ മാസംവരെ ഞാന്‍ കേട്ടു ഇരണ്ട ചത്തു വീണ കഥ.

അങ്ങനെ പതിനൊന്നു വറ്‍ഷം എണ്റ്റെ നാട്ടില്‍ വിജയകരമായി ഓടിയ ഒരു കഥ പൊളിയുന്നു ആരെങ്കിലും ഇതു വായിക്കുമ്പൊള്‍.അറ്റ്ലീസ്റ്റ്‌ എണ്റ്റെ അമ്മയെങ്കിലും ഇപ്പൊ അറിയും കാരണം ഞാന്‍ ഇരുത്തി വായിപ്പിക്കും.ഒരു വായനക്കരിയെങ്കിലും വേണ്ടെ എനിക്ക്‌.