Sunday 7 September, 2008

ചതിയില്‍ അല്‍പം വഞ്ചന

കഴിഞ്ഞ കുറെ ദിവസങ്ങളായി പണനഷ്ടം തന്നെയെ ഉള്ളു എനിക്ക്‌.മാടമ്പി കണ്ടു.വാത്സല്യം ബാലെട്ടന്‍ തുടങ്ങിയവ മുന്നെ കണ്ടിരുന്നതു കൊണ്ടതുകൊണ്ട്‌ നഷ്ടമായി തന്നെ തോന്നി. ടാക്സി വഴി മാറി പോയി മീറ്ററ്‍ ചാറ്‍ജ്‌ കൂടി.അങ്ങനെ ഇരിക്കുമ്പൊളാണു ഒരു പിറന്നാള്‍ വക ഉച്ചയൂണിന്‍ ക്ഷണം കിട്ടിയതു.വെള്ളിയാഴ്ച ദിവസം ഉച്ച്ക്ക്‌ ഒന്നും വേണ്ട. ഞങ്ങള്‍ ഞങ്ങളുടെ ഫാമിലി വക ഫൈവ്‌ സ്റ്റാറ്‍ ഹോട്ടലിനു അവധി പ്രഖ്യാപിച്ചുകൊണ്ട്‌ സന്തോഷത്തൊടെ പുറപ്പെട്ടു.പിറന്നാളുകാരന്‍ നാല്‍പതുകളില്‍ എത്തി നില്‍ക്കുന്നതുകൊണ്ടും സമ്മാനങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ആള്‍ക്കു വിശ്വാസമില്ലാത്തതുകൊണ്ടും ഞങ്ങള്‍ ഒന്നും വാങ്ങിയില്ല.അല്ലാതെ മാസവസാനം ആയതുകൊണ്ടൊന്നുമല്ല എന്ന് ഞാന്‍ ശക്തിയോടെ വീണ്ടും വീണ്ടും പറയാനാഗ്രഹിക്കുകയാണു.ഹോട്ടലിലേക്കു നടക്കുമ്പോള്‍ ചേട്ടാ സി.ഡി വേണൊ എന്നൊരു അശരീരി.അല്ലാതെ തന്നെ മലയാള സിനിമ നഷ്ടത്തിലേക്ക്‌ കുതിക്കുകയാണു. ഇനി ഞാന്‍ ഒരു വ്യാജ സി.ഡി വാങ്ങി അതിണ്റ്റെ സ്പീഡ്‌ കൂട്ടണൊ എന്നു മനസ്സിലെ മാലാഖ ചോദിച്ചു.തല്ലിപ്പൊളി പടം ഇറക്കുന്ന അതിലെ അഭിനേതാക്കളും പിന്നണിക്കാരും തന്നെയല്ലേ ഈ തകറ്‍ച്ചക്കു ഉത്തരവാദികള്‍ എന്നു ചെകുത്താണ്റ്റെ അഡ്വൈസ്‌.കുറെ പൊളിപടങ്ങള്‍ കണ്ടതിണ്റ്റെ വിഷമം കൂടി മനസ്സിലുണ്ടായതുകൊണ്ട്‌ പിന്നെ ഒന്നും നോക്കിയില്ല.പള്ളി വിടുന്ന സമയമായതു കൊണ്ട്‌ നല്ല തിരക്കും ഉണ്ട്‌ സി.ഡി ക്കാരുടെ ചുറ്റും.കൊള്ളാം എല്ലാ ഭാഷയിലെ സിനെമയും ഉണ്ട്‌.പിന്നെ ഒന്നും നോക്കിയില്ല. സുബ്രമുന്യ പുരം,സന്തൊഷ്‌ സുബ്രമുനിയം,ജാനെ തു,പരുന്ത്‌ അങ്ങനെ എല്ലാ ഭാഷയിലുമായി സി.ഡിയും ഡി.വി.ഡിയും ആയി പതെണ്ണം വാങ്ങി. എന്തായാലും റംസാന്‍ റ്റൈമിംഗ്‌.ഇഷ്ടമ്പൊലെ സമയം എല്ല സിനെമയും കാണാം. 3*30*10ദിറ്‍ഹംസ്‌(മൂന്നു പേര്‍ക്കു മുപ്പതു ദിര്‍ഹംസ്‌ വച്ച്‌ പത്തു സിനെമ കാണാനുള്ള പണം).നാട്ടിലെ പതിനായിരം രൂപയില്‍ കൂടുതല്‍ ലാഭിച്ചു ചെകുത്താണ്റ്റെ അഭിനന്ദനം ബുദ്ധിമാനേ,മിടുക്കാ.ആകെ ചെലവ്‌ 5*10=50ദിര്‍ഹംസ്‌.പുറത്തു പൊണ്ട അവനവണ്റ്റെ സൌകര്യത്തിനു കാണാം.പാട്ടുകള്‍ ഓടിച്ച്‌ കളയാം.എല്ലാ ഇടത്തരക്കാരണ്റ്റേയും മനസ്സിലിരുപ്പ്‌ തന്നെ എണ്റ്റേയും.

സി.ഡി കണ്ടപ്പോള്‍ തന്നെ പിറന്നാളുകാരന്‍ പറഞ്ഞു നമ്മുടെ സിനിമയെ നമ്മള്‍ തന്നെ നശിപ്പിക്കുകയാണു.കേട്ടപ്പോള്‍ എനിക്കും വിഷമം മാലാഖ പുറത്തെത്തി വേണ്റ്റാനു പറഞ്ഞതല്ലെ എന്നു എന്നൊരു കുറ്റപ്പെടുത്തല്‍. ചെകുത്താഞ്ഞി ഉടനടി നേരത്തേ പറഞ്ഞ കണക്കുമായി രങ്ങത്തെത്തി.എന്തായാലും വാങ്ങിയതല്ലേ നീ കണ്ട്‌ കഴിഞ്ഞു എനിക്കും തന്നേക്കു.നമ്മുടെ പിറന്നാളുകാരന്‍ ശബ്ദം താഴ്ത്തിയിട്ടു ഡയലോഗ്‌. ഇത്രെം സാരോപദേശം തന്നതല്ലേ ചേട്ടന്‍ തീയറ്ററില്‍ പോയി സിനിമയെ ഉദ്ധരിച്ചോളൂ. സാമൂഹ്യ ബോധ്മില്ലാത്ത ഞാന്‍ ഇതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്തോളാം. ഭക്ഷണം കഴിഞ്ഞു.ഓസിനായതുകൊണ്ട്‌ ആസ്‌ യുഷ്വല്‍ വെട്ടിവിഴുങ്ങി. ഈ തിന്നുന്നതൊക്കെ എന്താണാവൊ ശരീരത്തില്‍ പിടിക്കത്തത്‌.വീട്ടിലെത്തി ഒന്നുറങ്ങി.പരുന്തില്‍ തുടങ്ങാം.സിഡി ഇട്ടു റീഡിംഗ്‌ എന്നു കാണിച്ചിരിക്കുന്നു.വേറെ ഒന്നും സംഭവിക്കുന്നില്ല.ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്‌.അതുകൊണ്ട്‌ വേഗം ലാപ്‌ടോപ്പില്‍ ഇട്ടുനോക്കി.ഒന്നും സംഭവിച്ചില്ല.എല്ലാ സിഡിയും മാറിമാറിനോക്കി.ഒന്നുപോലും ശരിയല്ല. ലാഭക്കണക്ക്‌ തിരിഞ്ഞു കറങ്ങി.ഈ സിഡി വാങ്ങിയ കാശ്‌ ക്റെഡിറ്റ്‌ കാറ്‍ഡില്‍ അടച്ചിരുന്നെങ്കില്‍... അതുവരെ സി.ഡി വാങ്ങാനും കാണാനും കൂട്ടുനിന്ന പ്രിയ കുടുംബം ഒറ്റകെട്ടായി ഉപദേശം ഈ വഴിയില്‍ കാണുന്ന സി.ഡിയൊക്കെ വാങ്ങി എന്തിനാടാ കാശുകളയുന്നെ..സീസറിനു ഒരു ബ്റൂട്ടസേ ഉണ്ടായിരുന്നുള്ളൂ.എനിക്കു രണ്ട്‌ ബ്റുട്ടസ്‌ മാരായിരുന്നു ഇടത്തും വലത്തുംവലത്തും.അതുവരെ എനിക്കു വഴികാട്ടിയായിനിന്ന ചെകുത്താന്‍ അനിക്സ്പ്റേയുടെ പരസ്യം പോലെ ആയി.പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന ലൈന്‍.മാലാഖയാണെങ്കില്‍ അപ്പോളേ പറഞ്ഞില്ലെ...എന്ന സ്റ്റൈലും.

എന്നാലും എണ്റ്റെ സിഡിക്കാരാ ചതിയില്‍ വഞ്ചന വേണ്ടായിരുന്നു.വ്യാജണ്റ്റെ വ്യാജന്‍ ഇറക്കണ്ടായിരുന്നു.എന്തായാലും ഒരു കാര്യം തീരുമാനിച്ചു. ഇനി വ്യാജ സി.ഡി വാങ്ങില്ലാ..മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം. വേണ്ടും ചെകുത്താന്‍ജി വക ഉപ്ദേശം .ഇത്ര കടുപ്പം വേണോ വ്യാജന്‍ വാങ്ങിയാല്‍ ഉടനെ ചെക്കു ചെയ്താല്‍ പോരേ എന്നു. ശരിയാ. അതുമതി..അപ്പോള്‍ പ്രതിഞ്ഞയില്‍ ഒരു ചെറിയ മോഡിഫികാഷന്‍ ഇനി വ്യാജന്‍ വാങ്ങിയാല്‍ ഞാന്‍ ഉടനേ ചെക്കുചെയ്യുന്നതാണു . മാക്റ്റ ആണെ അമ്മയാണെ പ്രൊഡ്യൂസറ്‍ അസ്സോസിയഷന്‍ ആണേ ഇതു സത്യം സത്യം സത്യം

2 comments:

Chullanz said...

കഴിഞ്ഞ വെള്ളിയാഴ്ച കരാമയില്‍ പറ്റിക്കപ്പെട്ട എല്ലാറ്‍ക്കും സമറ്‍പ്പിച്ചിരിക്കുന്നു......

joice samuel said...

:)