Monday 29 September, 2008

ചാനല്‍ ആഭാസം

കുഴിമടിയനായ എനിക്കു എണ്റ്റെ ഭാഷയുമായി ഉള്ള ബന്ധം നിലനിറ്‍ത്താനുള്ള വഴികളില്‍ ഒന്നാണു ഈ ബ്ളോഗുകള്‍. കാര്യം അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ലെങ്കിലും ആരും വായനക്കാരില്ലെങ്കിലും എണ്റ്റെ സംത്റിപ്തിക്കായി ഞാന്‍ ഇങ്ങനെ എഴുതുന്നു. നാര്‍സിസത്തിണ്റ്റെ മറ്റൊരു പതിപ്പ്‌. എനിക്കു എഴുതാനായുള്ള വിഷയങ്ങള്‍ തരുന്നതിനു ചാനലുകള്‍ക്ക്‌ നന്ദി പറഞ്ഞെ പറ്റു.

കഴിഞ്ഞ ആഴ്ചയും ഒരു സംഭവം ഉണ്ടായി.എത്ര കാണേണ്ടാ എന്നു വച്ചാലും പുതിയ പാട്ടുകാരെ കേള്‍ക്കാനുള്ള ഒരവസരം അല്ലെ എന്നു വച്ച്‌ ഈ റിയാലിറ്റി ഷോകള്‍ കാണും.അതു കൂടാതെ പലപ്പോഴും മറന്നു തുടങ്ങിയ ആ നല്ല ഗാനങ്ങള്‍ ഒന്ന് കേള്‍ക്കുകയും ചെയ്യാമല്ലോ.അങ്ങനെ നമ്മുടെ (ഇപ്പൊ നമ്മുടെ എന്നു പറയാമൊ എന്നറിയില്ല.സ്റ്റാറ്‍ തീറു വാങ്ങി എന്നു കേള്‍ക്കുന്നു)ഏഷിയാനെറ്റിലെ സ്റ്റാറ്‍ സിംഗറ്‍ ജൂനിയറ്‍ കണ്ടു.എം.എസ്‌.വി സാറ്‍,നമ്മുടെ പൈങ്കിളി ചിരിക്കുട്ടന്‍,സുജാത തുടങ്ങിയവറ്‍ ജഡ്ജുമാറ്‍. ഒരു കുട്ടി നന്നായി പാടി.അഭിനന്ദന വറ്‍ഷം.മാറ്‍ക്കു പ്രസ്താവിച്ചു തുടങ്ങി. എം.എസ്‌.വിശ്വനാഥന്‍ മുപ്പതില്‍ ഇരുപത്തി ഒന്‍പത്‌ കൊടുത്തു. സുജാതയും ചിരികുട്ടനും ഇരുപത്തിമൂന്നു വീതം. അതും മുപ്പത്തി അഞ്ചില്‍. അപ്പോള്‍ ഇതില്‍ നിന്ന് എന്ത്‌ മനസ്സിലാക്കണം എം.എസ്‌ വി വിവരം കുറവാണെന്നാണോ?അതുകൊണ്ടല്ലേ അദ്ദേഹം ഒരു മാറ്‍ക്ക്‌ മാത്രം കുറച്ച കുട്ടിക്ക്‌ ഇവറ്‍ പന്ത്രണ്ട്‌ മാറ്‍ക്ക്‌ കുറച്ചത്‌. ചാനലുകാറ്‍ക്കും അതറിയാമെന്നാണു ചുള്ളനും തോന്നുന്നത്‌. അതാണല്ലോ മറ്റു രണ്ടുപേറ്‍ക്കു മുപ്പത്തഞ്ചില്‍ മാറ്‍ക്കിടാനുള്ള അവസരം കൊടുത്തപ്പോള്‍ അദ്ദേഹത്തിനു മുപ്പത്‌ മാത്രം. ശുദ്ധ സംഗീതത്തിണ്റ്റെ വക്താവായ എം.എസ്‌.വിയെ പോലുള്ളവരെ ഇത്തരം തരികിട ഷോക്കു കൊണ്ട്‌ വന്ന് അപമാനിതരാക്കണോ എന്നു ചാനല്‍ നടത്തിപ്പുകാറ്‍ ആലോചിക്കുന്നതു നല്ല്ലതായിരിക്കും.ഇതിനു പിന്നാമ്പുറത്ത്‌ നടക്കുന്ന അഡ്ജസ്റ്റ്മെണ്റ്റുകള്‍ക്കനുസരിച്ച്‌ പ്രവറ്‍ത്തിക്കാന്‍ പറ്റുന്ന ആളുകള്‍ വന്നാല്‍ ഈ മാറ്‍ക്കിടുന്നതിലുള്ള അപാകതയെങ്കിലും ഒഴിവാക്കാമല്ലോ. അതുകൊണ്ട്‌ പ്റിയപ്പെട്ട ചാനല്‍ ബുദ്ധിജീവികളെ നിങ്ങള്‍ നിങ്ങളുടെ നാടകങ്ങള്‍ ആടിക്കൊള്ളു. പക്ഷെ അതു മെഗാ പരമ്പരകള്‍ പോലേ ആളുകളുടെ ബുദ്ധി ചോദ്യം ചെയ്യുന്നതാവരുത്‌.അതു കഥയല്ലേ എന്നു വച്ച്‌ ഞങ്ങള്‍ മണ്ടന്‍മാറ്‍ സഹിക്കും.അതുവച്ച്‌ എല്ലാം ഞങ്ങള്‍ സഹിക്കുമെന്ന് വിചാരിക്കരുത്‌ എപ്പോളും.

5 comments:

Chullanz said...

പോയി പോയി ഇവറ്‍ക്കൊക്കെ എന്തും ആവാമെന്നായി

പിരിക്കുട്ടി said...

njaan thenga pottuichutto...
(((((())))))

smitha adharsh said...

അതെ..അതെ..സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.ഈ ചാനലുകാര്‍ ഇതൊക്കെ എന്ന് മനസ്സിലാക്കുമോ എന്തോ?

smitha adharsh said...

അതെ..അതെ..സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.ഈ ചാനലുകാര്‍ ഇതൊക്കെ എന്ന് മനസ്സിലാക്കുമോ എന്തോ?

Chullanz said...

നന്ദി പിരീീീ...... സ്മിത ചേച്ചി വന്നതിനും കമണ്റ്റിയതിനും