Wednesday 3 December, 2008

ഗഡി ബിജു

ഗഡി ബിജു.നാട്ടിലെ ആത്മാര്‍ത്ഥതയുടെ പര്യായം. കോഴിയെ കട്ടെടുക്കാന്‍ പോയി പട്ടി ഓടിച്ചപ്പോള്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ കട്ടെടുത്തു കൂട്ടുകാറ്‍ക്കു കൊടുത്ത അത്ര വലിയ ആത്മാര്‍ത്ഥത.സദ്യക്ക്‌ വിളമ്പാന്‍ പോയി അച്ചാര്‍ തൂശനിലയുടെ കടയില്‍ വിളമ്പിയപ്പോള്‍ അവിടെയല്ല തുമ്പില്‍ വിളമ്പൂ എന്നു പറഞ്ഞുകൊടുത്ത ആളെക്കൂടി ഞെട്ടിച്ച്‌ സ്പൂണ്‍ പൊലും ഉപയോഗിക്കാതെ വെറും കൈ കൊണ്ട്‌ വാരി ഇലത്തുമ്പില്‍ എത്തിച്ച്‌ ആത്മര്‍ഥത.( കുറെ കഴിഞ്ഞ്‌ പരാക്രമം എടുത്ത്പായുന്നത്‌ കണ്ട്‌ ഒരു കൂട്ടുകാരന്‍ ചൊദിച്ചപ്പോള്‍ മൂത്രമൊഴിക്കുന്നതിനു മുന്‍പ്‌ കൈകഴുകാന്‍ മറന്നു എന്നു നിഷ്കളങ്കമായി മറുപടി നല്‍കി. ഈ കൂട്ടുകാരന്‍ എണ്റ്റെ ചേട്ടനായതു കൊണ്ട്‌ ഇതു പുളുവല്ല)അങ്ങനെ പാണന്‍മാറ്‍ പാടിനടക്കുന്ന വീരചരിതങ്ങളുണ്ട്‌ ഞങ്ങളുടെ നാട്ടില്

‍അങ്ങനെ ഇരിക്കുമ്പോളാണു എല്ലാരേയും ഞെട്ടിച്ചു കൊണ്ട്‌ അതു സംഭവിച്ചത്‌.നാട്ടിലെ എതു തൊഴില്‍രഹിതണ്റ്റെയും പോലെ ഗഡിക്കും കിട്ടി ഒരു വിസ. ഗള്‍ഫിലെ ഒരു കന്‍ഷ്റ്റ്രക്ഷന്‍ കമ്പനിയില്‍. ഇഷ്ടിക ചുമക്കലെന്നു ഗള്‍ഫിലുള്ള നാട്ടുകാരും സൂപ്പറ്‍വൈസറ്‍ എന്നു ഗഡിയും പറഞ്ഞ എന്തോ ജോലി. എന്തായാലും നാട്ടില്‍ വരുമ്പോള്‍ എല്ലാവറ്‍ക്കും കിടിലന്‍ ചെലവുമായി ഗഡി നാട്ടില്‍ നിറഞ്ഞു നിന്നു.വറ്‍ഷങ്ങള്‍ കഴിഞ്ഞു പെണ്ണു കെട്ടിയതോടെ ഗഡിക്ക്‌ തിരിച്ചുപോകാനുള്ള ഉത്സാഹം കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ എന്തൊക്കെയൊ തരികിട വിസക്കച്ചവടം നടത്തിയ കുറച്ച്‌ കാശു കൂടി ആയ്പ്പോള്‍ ഗഡി തിരിച്ച്‌ നാട്ടിലെത്തി. എന്താ ബിജു ചേട്ടാ പരിപാടി എന്നു ചോദിച്ച എന്നെപ്പോലുള്ള ഇളമുറക്കാരോട്‌ അവിടെ ഒക്കെ എന്തൂട്ടാഡാ ജീവിതം. കാശ്‌ നമ്മുടെ ബുദ്ധി(?) ഉപയോഗിച്ചുണ്ടാക്കിയാല്‍ പോരെ എന്നു ഡയലോഗും കാച്ചി നടന്നു.

ഒരു സുപ്റഭാതത്തില്‍ ആളുടെ വീടിനുമുന്നില്‍ ഒരു ബോറ്‍ഡ്‌ തൂങ്ങി.മെട്റോ കണ്‍സ്റ്റ്രക്ഷന്‍സ്‌. നാടിണ്റ്റെ മുഖച്ഛായമാറ്റി ഒരു മെട്റൊ സ്വഭാവം വരുത്താനുള്ള ആദ്യ പടി എന്നു ഗഡി.ശൊഭ മേനോനു ഞങ്ങളുടെ നാടിണ്റ്റെ മറുപടി എന്നു ബിജു ചേട്ടന്‍ ചെലവു തരുമ്പോളൊക്കെ ഞ്ഗള്‍ പിള്ളേറ്‍ സെറ്റ്‌ പറഞ്ഞു. പുതിയ കോണ്ട്രാക്റ്റ്‌ കിട്ടാന്‍ വേണ്ടി ഗഡി പാഞ്ഞു നടന്നു. അവസാനം കിട്ടി. ബ്ളേഡ്‌ തൊമാസേട്ടണ്റ്റെ വീട്‌. സ്ക്കയറ്‍ഫീറ്റ്‌ നാട്ടില്‍ അറുന്നൂറ്റന്‍പത്‌ രൂപക്ക്‌ എറ്റവും തല്ലിപ്പൊളി കൊണ്ട്രാക്റ്ററ്‍ എറ്റെടുക്കുമ്പോള്‍ നാനൂറ്റമ്പത്‌ രൂപക്കു ബിജു.അതും അവറ്‍ പറഞ്ഞ ക്വാളിറ്റിയില്‍. സംശയം പറഞ്ഞവരോടൊക്കെ ബിജു നെഞ്ചുവിരിച്ച്‌ പറഞ്ഞു ഞാന്‍ മറ്റവന്‍മാരെ പോലെ പറ്റിക്കാന്‍ നടക്കുന്നവനല്ല ചെറിയ ലാഭം അത്രെം മതി നമുക്കു. പിന്നെ അവിടന്നു ബിജുവിനു പൊരിഞ്ഞ പണികളായിരുന്നു.തോമാസിണ്റ്റെ കയറോഫില്‍ തന്നെ കിട്ടില്‍ നാലഞ്ച്‌ വീടുകള്‍. അതിനിടെ ഞാന്‍ നാട്ടില്‍ നിന്നു സ്കൂട്ടാവുകയും ചെയ്തുഒരു വറ്‍ഷത്തിനു ശേഷം ഞാന്‍ കഴിഞ്ഞാഴ്ച ഗഡിയെ കണ്ടു കരാമയില്‍ വച്ച്‌. എയ്‌ ബിജു ചേട്ടന്‍ തിരിച്ച്‌ വന്നോ എന്നു ചൊദിച്ചപ്പോള്‍ നമ്മുടെ നാട്‌ ആത്മാറ്‍ത്ഥതയുള്ളോറ്‍ക്ക്‌ പറ്റില്ല് മോനെ എന്നു മറുപടി.വിശദമായി ചോദിച്ചപ്പോളാണു അറിഞ്ഞത്‌ ആകെ എട്ടു വീട്‌ പണിതു. ആ വഴിയില്‍ ഉണ്ടായിരുന്ന ഒരു വീട്‌ പോയി ഭാര്യയുടെ സ്വറ്‍ണം പോയി അവസാനം ഭാര്യ വീട്ടിലും പോയി.ഒരു കൂട്ടുകാരന്‍ കൊടുത്ത വിസയില്‍ എത്തിയതാണു. എങ്ങനെ ജോലി . സ്വന്തമായ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ഉള്ള ഭാവം ഒന്നും ഞാന്‍ കാണിക്കാറില്ല. പുതിയ കുറച്ച്‌ തന്ത്രങ്ങള്‍ പഠിക്കണം ഇനി അതിനുള്ള ശ്രമത്തിലാണു.ഈ കമ്പനി ലാഭത്തിലാക്കാനുള്ള ചില ഐഡിയകള്‍ അയച്ചു കൊടുക്കണം എം.ഡിക്ക്‌. അല്‍ നബൂധയെ ഉപദേശിക്കാന്‍ മാത്രം കഴിവുള്ള ആവ്യക്തിയെ അവറ്‍ വെറും ഒരു ഫോറ്‍മാന്‍ ആക്കിയതില്ലെ എനിക്കു വിഷമം തോന്നിയുള്ളു .

10 comments:

Chullanz said...

ആത്മാര്‍ത്ഥതയുടെ പര്യായമായ ഗഡി ബിജു......

വികടശിരോമണി said...

ആലോ,മാർത്തചേച്ചിയോ-എന്തായാലും ബിജു പുപ്പുലി തന്നെ.:)

ശ്രീ said...

പാവം ബിജു. അത്മാര്‍ത്ഥത കൂടിയാലും ഇതാ പ്രശ്നം!
;)

Rejeesh Sanathanan said...

ആത്മാര്‍ത്ഥതയ്ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ല.....ഗഡി ബിജു മടങ്ങിവരും പുതിയ ചില തന്ത്രങ്ങളുമായി...വരാതിരിക്കില്ലല്ലോ അല്ലേ...:)

smitha adharsh said...

ങാ ... പോട്ടെന്നെ..ഗഡിടെ തലേല് ദൈവം അങ്ങനെ ഒരു വര വരച്ചിട്ടുണ്ടാകും.പിന്നെ,പ്രവാസികള്‍ക്ക് ഇങ്ങനേം ഒരു ശാപം ഉണ്ട്..ഈ മരുഭൂമി,എപ്പോഴും തിരിച്ചു വിളിച്ചു കൊണ്ടേ ഇരിക്കും.. ബിജു ചേട്ടന്റെ പുതിയ ആത്മാര്‍ത്ഥതയുള്ള തന്ത്രങ്ങള്‍ക്കായി നാട് കാത്തിരിക്കുന്നു.

Kaithamullu said...

നുണക്കഥ എന്ന് മുങ്കൂര്‍ ജാമ്യന്‍, അല്ലേ?

ഇത് പോലെ ഏറെ ഗഡികളെ എനിക്കറിയാം,ചുള്ളന്‍സ്!
(അല്ല, നാടെവിടാന്നാ പറഞ്ഞേ?.....
- പറഞ്ഞില്ല, അല്ലേ?)

Chullanz said...

വികടന്‍ ചേട്ടാ/അനിയാ നന്ദി. ഞാന്‍ ബിജു ചേട്ടനെ അറിയിക്കാം(പേരു മാത്രം വേറെ ആണെയ്‌..ഇനീം നാട്ടില്‍ പോണ്ടതാ).ശ്രീ ഡാങ്ക്സ്‌. മലയാളീസ്‌ അതു തന്നെയാ ആളും പറഞ്ഞത്‌. ആ കോണ്‍ഫിഡന്‍സിനാ കാശ്‌. സ്മിത ചേച്ചി ഗ്ഡിയുടെ ഒരുപാട്‌ വെറെ കഥകളുണ്ട്‌. പലതും പബ്ളിക്കാക്കന്‍ പറ്റില്ല അതോണ്ടാ.പേടിപ്പിക്കല്ലെ മരുഭൂമി തിരിച്ച്‌ വിളിക്കും എന്നൊക്കെ പറഞ്ഞ്‌. കുറച്ച്‌ കഴിഞ്ഞ നാട്ടില്‍ തിരിച്ച്‌ പോണംന്നുണ്ട്‌. കൈതചേട്ടാ നാട്‌ ചേട്ടണ്റ്റെ നടവരമ്പിണ്റ്റെ ഒക്കെ അടുത്തായി വരും. ചേട്ടന്‍ മനസ്സിലാക്കാന്‍ ഒരു ക്ളു തരാം. ഒരു പാട്‌ ഇക്കിളിപടങ്ങള്‍ കളിക്കുന്ന് ഒരു തീയറ്ററ്‍ ഉള്ള സ്ഥലം. ആരോടും പറയല്ലെ മനസ്സിലായാല്‍

ഉപാസന || Upasana said...

ചുള്ളാ‍ാ : ഞാന്‍ പൊട്ടിക്കണോ..?

എഴുത്ത് ഇനീ‍ീം ഉഷാറാക്ക് ഗഡീ.
:-)
ഉപാസന

രാജീവ്‌ .എ . കുറുപ്പ് said...

ചുള്ളാ ഇതു വളരെ സത്യം തന്നെ. കാരണം ബിജൂനെ പോലുള്ള ഒത്തിരി പേര്‍ ഇന്നും നമ്മുടെ ഇടയില്‍ ഉണ്ട്. അഭിനന്ദനങ്ങള്‍

Kavitha sheril said...

Keep posting.