Saturday 21 June, 2008

വായിക്കരുത്‌

ഇന്നു പേപ്പറില്‍ ഒരു രസകരമായ വാര്‍ത്ത കണ്ടു.ക്രിസ്ത്യാനികലുടെ എണ്ണം കൂട്ടാന്‍ പ്രൊത്സാഹനം നല്‍കണമെന്നു!.ഇനി മുതല്‍ പിടിപ്പതു പനിയുണ്ടു അചന്‍മാര്‍ക്കും കന്യാസ്ത്രീകല്‍ക്കും. പ്രസവം നിര്‍ത്താത്തവേ കൂടുതല്‍ പ്രസവിക്കാന്‍ പ്രേരിപ്പിക്കണം,പ്രസവം നിര്‍ത്തിയവര്‍ക്കു സഭക്കു കീഴിലുല്ല ഹോസ്പിറ്റലുകളില്‍ ചെലവുകുറചു സൌചന്യ നിരക്കില്‍ ഒപെറെഷന്‍ ഒരുക്കണം- എന്തയാലും അങ്ങനെയെങ്കിലും സഭക്കു കീഴിലെ ഹോസ്പിറ്റലുകലിള്‍ സൌജന്യ നിരക്കു നടപ്പാക്കുമല്ലൊ. കര്‍ത്താവിനും ബിഷപ്പു തിരുമേനിക്കും സ്തുതി-. കൊള്ളാം എന്തായാലും തീരുമാനം. കാരണമായി ഒന്നും പറയുന്നില്ല.കഴിവുള്ളവറ്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്തട്ടെ എന്നു മാത്രം ഒരു സൂചന.ഇവരോടു ഈയുള്ളവന്‍ ഒരു ചൊദ്യം ചൊദിച്ചൊട്ടെ. അറിവില്ലായ്മ കൊണ്ടാവാം.ക്ഷമിക്കുക.സന്താന നിയന്ത്രണത്തിലും കുട്ടികലുടെ ആരൊഗ്യ പരിരക്ഷണയിലും യു.എന്നിണ്റ്റെ അംഗീകാരം നേടിയ കേരളത്തിണ്റ്റെ മാത്രിക തകര്‍ക്കാനുള്ള ശ്രമമാണൊ ഇതു?കമ്മ്യുനിസ്റ്റ്‌ മാത്രികയില്‍ സി.ഐ.ഐ യുടെ തന്ത്രമാണു എന്നൊന്നും പറയാനുള്ള വിഡ്ഡിത്തരം എനിക്കില്ല പക്ഷെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാമൊ അവരെ? പ്രത്യെകിച്ചും സി.ഐ.ഐ വികസ്വര രാജ്യങ്ങലിലെ പ്രാതിനിധ്യം കൂട്ടണമെന്നു പറഞ്ഞിരിക്കുംബൊള്‍.അതു പോട്ടെ, ഇവിടെ ലോകമെങ്ങും ഭക്ഷ്യ പ്രതിസന്ധി നെരിടുംബൊള്‍ ഇത്തരം നടപടികല്‍ എന്തിനു?ക്രിസ്ത്യന്‍ പ്രാതിനിധ്യം കെരളത്തില്‍ കുറവില്ലല്ലൊ മൊത്തതില്‍ എടുത്തല്‍ കുറവായിരിക്കാം. പക്ഷെ അതു മുകളിലെക്കല്ലതെ താഴെക്കു പൊകുന്നില്ലല്ലൊ?ന്യായങ്ങള്‍ ഉണ്ടായിരിക്കാം.പൊറ്റാന്‍ കഴിവുള്ളവരോടല്ലെ എന്നു.പക്ഷെ പോട്ടാന്‍ കഴിവില്ലാത്തവരുടെ മക്കല്‍ക്കു സഹായമായി വാങ്ങികൊടുത്തു കൂടെ അധികമുള്ളതു.ക്രിസ്തു പറഞ്ഞ ധനവാനെം ലാസ്സെറിനെം അച്ചന്‍മാരും മറ്റും മറന്നിരിക്കാനുല്ല സാധ്യത ഉണ്ടല്ലൊ?ബൈബിള്‍ ഇടക്കു വായിച്ചല്‍ നന്നയിരിക്കും ഇക്കൊട്ടറ്‍. നികുതി ക്രിത്യമായി നല്‍കി ക്രിസ്തു പരഞ്ഞ ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുക്കാന്‍ പ്പരഞ്ഞൂടെ?അതെങ്ങനെ പറയും? എന്‍-ജിനീറിങ്ങിനും മെഡിക്കല്‍ കോളേജിനെ മേടിക്കല്‍ കൊളെജാക്കി മാറ്റിയ മഹത്തായ പാരമ്പര്യം അച്ചന്‍മറ്‍ക്കു ചാര്‍ത്തിക്കിട്ടിയിട്ടിരിക്കുകയല്ലെ.ചെകുത്താന്‍ വേദമോതാന്‍ പാടില്ലല്ലൊ.
ഇനി ഇതിനു പിന്നില്ലുള്ള യാധാര്‍ത്ധ്യം എന്താണെന്നു നോക്കാം.എണ്റ്റെ അറിവില്‍ മുന്‍പെന്നൊ വന്ന ഒരു സറ്‍വെ ഫലം ആയിരിക്കണം ഇതിണ്റ്റെ മൂലകാരണം. അച്ചന്‍മാരുടെയുംകന്യാസ്ത്രീകളുടെയും എണ്ണം ക്രമാതീതമായി കുറയുന്ന്നു.കണ്‍-വെര്‍ഷന്‍ റൈറ്റ്‌ പഴയ പൊലെ ഇല്ല.കാരണം വീടുകളില്‍ കുട്ടികള്‍ കുറവായിരിക്കുന്നു അവരെ കുട്ടികലുടെ അച്ചന്‍മരും അമ്മമാരും ആയി കാണാനാണു അവരുടെ അച്ചനമ്മമ്മാര്‍ ആഗ്രഹിക്കുന്ന്നതു. അപ്പൊള്‍ എന്താനുവഴി ഒരേ ഒരുവഴി. കുട്ടികളുടെ എണ്ണം കൂട്ടുക. നാലൊ അഞ്ചൊ കുട്ടികള്‍ ആവുമ്പൊള്‍ ഈ അവസ്തക്കു മാറ്റം വരും.കുടുംബത്തിണ്റ്റെ അന്തസ്സിനുവെണ്ടി ഒന്നൊ രണ്ടൊ കുട്ടികളെ പ്രേരിപ്പിച്ചു സഭയിലെ ഇടയന്‍മാരും ഇടയത്തികളും ആക്കാന്‍ സാധിക്കും. പിന്നെ എന്തിനാ നമുക്കു ഈ വെദപഠന ക്ളാസ്സുകള്‍.ബ്രയിന്‍ വാഷ്‌ ചെയ്യാല്ലൊ.വിവരമില്ല്ലത്ത പ്രായത്തില്‍ മനസ്സില്‍ നമുക്കു വെണ്ടതു കടത്തി വിടാമല്ലൊ.അതല്ലെ വനിത കമ്മിഷന്‍ പതിനെട്ട്‌ എന്നു നിര്‍ദെശിച്ചപ്പൊള്‍ തന്നെ നമ്മള്‍ ഉടക്കിയതു. എങ്ങന്നെയുണ്ടു ബുദ്ധി.അല്ലെങ്ക്ലും ക്രിസ്തുവിനെക്കാളും ചുങ്കക്കാരുമായാണെല്ലൊ നമുക്കു അടുപ്പം.
ഇനി ചുള്ളന്‍ കുറച്ചു നിര്‍ദെശം വക്കുകയാണു
1. നാലാമത്തെ കുട്ടിക്കു ഫീസ്‌ സൌചന്യം എന്നതിണ്റ്റെ കൂടെ ഹോസ്പിറ്റല്‍ ചെലവു ആഹാര സാധനങ്ങല്‍ തുടങ്ങിയവയും നല്‍കാം
2. ഒരു കുട്ടിയെ നല്‍കാമെന്നു സമ്മതിക്കുന്ന പാരെണ്റ്റ്സിനു മറ്റു കുട്ടികള്‍ക്കു സൌചന്യം അനുവദിക്കാം
ഈ രണ്ടു നിര്‍ദെശം വക്കാന്‍ ഒരു കാരണം ഉണ്ട്‌. കഴിവുള്ളവര്‍ കൂടുതല്‍ കുട്ടികള്‍ക്കു ശ്രമിക്കട്ടെ എന്നു പറഞ്ഞിരുന്നു. പിന്നെ എന്തിനാ ഫീസ്‌ സൌചന്യം ഹോസ്പിറ്റലില്‍ വീണ്ടും പ്രസവിക്കാന്‍ സൌചന്യം എന്നിവ. അതില്‍ നിന്നു എനിക്കു മനസ്സിലായതു ഒന്നണു കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവാണു ഉദ്ദെശിച്ചതു എന്നു.
ഇനിയും ഉണ്ടു അതീവ ബുദ്ധി പരമായ നിര്‍ദെശങ്ങള്‍
3. ഗര്‍ഭ നിരൊധന മാര്‍ഗങ്ങല്‍ക്കു എതിരായ ബൊധവത്കരണം വെണമെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ക്കു നമുക്കു തെമ്മാടിക്കുഴി വിധിക്കാം. ഇടയ ലേഖനവും ആകാം
4.അനാധാലയങ്ങളില്‍ വരുന്ന മുഴുവന്‍ കുട്ടികളെയും നമുക്കു സഭയിലെക്കു ചേര്‍ക്കം. വെണമെങ്കില്‍ ഹിപ്നൊറ്റിസം വരെ ഉപയൊഗിക്കാവുന്നതാണു ദൈവവിളി ഉണ്ടായതായി തൊന്നിപ്പിക്കമല്ലൊ.
5. ഇതു അവസാന കൈ ആണു. അച്ചന്‍മാര്‍ക്കു വിവാഹം കഴിക്കാം എന്ന് തീരുമാനിക്കാം.അനുവദിച്ചിട്ടുള്ള മറ്റു സഭകള്‍ ഉണ്ടല്ലൊ. കത്തൊലിക്കാ സഭക്കും പിന്തുടര്‍ന്നലെന്താ അതു.അച്ചന്‍മരുടെ മക്കള്‍ അച്ചന്‍മാരാവാന്‍ സാധ്യത കൂടുതലല്ലെ. ഈ വഴികള്‍ പോരെങ്കില്‍ ചുള്ളന്‍ ഇനിയും പുതിയ ഐഡിയകള്‍ ഇറക്കുന്നതാണു. ബുദ്ധി പുറത്തു പോകാതിരിക്കാന്‍ തലയില്‍ ചാക്കു നനച്ചിട്ടിരിക്കുകയാണു.അതു കൊണ്ടു ഉറക്കം വരുന്നു.തത്കാലത്തെക്കു അപ്രത്യക്ഷമാകുന്നു.
ജാതിബോധം കൂടുതലുള്ള ക്രിസ്ത്യാനികളെ എണ്റ്റെ അധിക പ്രസംഗം ക്ഷമിക്കുക.
വീണ്ടും കാണുന്നതു വരെ വിടപറയുന്നതു നിങ്ങളുടെ ചുള്ളന്‍.

No comments: