Saturday 21 June, 2008

ഊഹിക്കു.. സമ്മാനം തരാം

അങ്ങകലെ ഒരു നാട്ടില്‍ രണ്ട്‌ സുഹ്രുത്തുക്കള്‍ രണ്ടു പേരും പത്താം ക്ലാസ്സുകാര്‍.സുഹ്ര്‍ത്ത്‌ എന്ന വാക്കുപയൊഗിക്കാന്‍ പറ്റുമൊ എന്നറിയില്ല.രണ്ടു സ്കൂളില്‍ പഠിക്കുന്നവര്‍. അടുതതടുതത സ്തലം ആയതിനാലും പൊകുന്നതു ഒരെ ബസില്‍ ആയതിനാലും ഒരാളുടെ ബന്ധു മറ്റെ ആളുടെ ക്ളാസ്സ്മെറ്റ്‌ ആയതിനാലും പരിചയപ്പെട്ടു.എന്നും സംസാരിക്കും.ഇണ്റ്റ്രൊ കെട്ടു തെറ്റിധരിക്കണ്ട ആരും. രണ്ടു പേരും ആണ്‍കുട്ടികള്‍ ആണു. അയ്യൊ അത്തരക്കാരല്ല എന്നും പറയാം . എന്തിനാ വീണ്ടും ഒരു തെറ്റിധാരണാ.

അങ്ങനെ രണ്ടുപേരും പത്താം ക്ലാസ്സുകഴിഞ്ഞു. ഇടക്കിടെ ബസ്സില്‍ ഒക്കെ കാണും. കോളെജില്‍ ചെറ്‍ന്നു. ഒരാല്‍ ഫാസ്റ്റ്‌ ഗ്രൂപ്പ്‌ എടുത്തു.മറ്റേ ആള്‍ ഫൊര്‍ത്‌ ഗ്രൂപ്പും. രണ്ടു പേരും ലാറ്റിന്‍ ഉപഭാഷ ആയി എടുത്തു. പൊക്കം അനുസരിച്ചു ക്ലാസ്സില്‍ ഇരുത്തിയപ്പൊള്‍ രണ്ടു പേരും അടുത്തടുത്ത്‌.പ്രീ ദിഗ്രി അത്ര മൊശ്ശം ഡിഗ്രി അല്ലെങ്കിലും തുടറ്‍ന്നു പഠിക്കാനായി ഒരുത്തന്‍ അകലെ പോയി. അപൂര്‍വമായി ബസ്സില്‍ കാണുംബൊള്‍ ഉള്ള വിശെഷം പറച്ചില്‍.
വീണ്ടും സൂര്യന്‍ കിഴക്കുദിച്ചും പടിഞ്ഞാറസ്തമിക്കുകയും ചെയ്തു. ഉള്ള പണി കളഞ്ഞു നാട്ടില്‍ തെണ്ടി( അണ്‍ പാര്‍ലിമെണ്റ്ററി ആവുമൊ) നടന്ന ഒന്നാമന്‍ രണ്ടാമനെ ഒരു കാസ്സറ്റ്‌ വില്‍ക്കുന്നതായി കണ്ടെത്തുന്നു. പണ്ടെ സുഹ്രുത്തു ബന്ധങ്ങള്‍ നന്നായി കൊണ്ടു നടക്കുന്നവനും ദാനധര്‍മിഷ്ഠനും സര്‍വൊപരി നല്ല മനസ്സിന്നുടമയുമായ ഒന്നാമന്‍ പൊക്കെറ്റ്‌ ഒന്നു നോക്കി. നൂറിണ്റ്റെ ഗാന്ധി അപ്പൂപ്പന്‍ ചിരിക്കുന്നു. പിന്നെ ഒന്നും നൊക്കിയില്ല. തിരിഞ്ഞു നടന്നു . ഫ്ര്‍ണ്റ്റ്ഷിപ്പുപൊലും. ഫ്രണ്റ്റ്ഷിപ്‌. ടൈറ്റാനിക്ക്‌ ഷിപ്പു വരെ മുങ്ങി. പിന്നെയാ... ഈ കാശിനു എത്ര പെറൊട്ടെം ബീഫും തിന്നാം.ഭൂമിക്കു ആകെ അറിയുന്ന പണി കറക്ക്മായതു കൊണ്ട്‌ അതു കരങ്ങികൊണ്ടെ ഇരുന്നു. വെറെ പണി ഇല്ലത്തതു കൊണ്ട്‌ ഒന്നാമനും..ഒരു ദിവസം റ്റി.വി കണ്ട ഒന്നാമന്‍ ഞെട്ടി. പഴെ രണ്ടാമന്‍ റ്റി.വിയില്‍ ചിരിച്ചു അഭിമുഖം കൊടുക്കുന്നു.പിച്ചി നൊക്കി അടിച്ച്‌ നൊക്കി. നല്ല വേദന. അപ്പൊ സ്വപ്നം അല്ല. ഉറപ്പിച്ചു.രണ്ടാമാന്‍ വലിയ സംഗീത സംവിധായകന്‍ ആയിരിക്കുന്നു.
ഇതൊക്കെ എഴുതി വന്നപ്പൊ കുളമായി ഒരു നാടകീയത ഒക്കെ വരുത്താന്‍ നൊക്കിയതാ. ചീറ്റി.എന്നാലും പറയട്ടെ ഒന്നാമന്‍ നൊ ഡൌബ്റ്റ്‌. ഈ ഞാന്‍ തന്നെ. രണ്ടാമന്‍ ആരും ഊഹിച്ചിട്ടില്ലല്ലൊ . മെജൊ ജോസ്ഫ്‌.
ഞാന്‍ വിട്ടു കൊടുത്തില്ല എല്ലരൊടും പറാഞ്ഞു നടാന്നു ഒരു മലയാള മനോരമാ സ്റ്റയ്ലില്‍ തന്നെ.എന്നാലും മനസ്സില്‍ ഒരു ജാള്യത ഉണ്ടായിരുന്നു. അതു കളയാന്‍ ഇതല്ലെ എറ്റവും നല്ല വഴി. എല്ലരോടും ഇങ്ങനെ വിളിച്ചു പറയുക.(കൂടാതെ മെജൊ എണ്റ്റെ പഴെ ക്ലാസ്‌ മെറ്റ്‌ ആണെന്നു ചുളുവില്‍ അറിയിക്കുകയും ചെയ്യാല്ലൊ. തള്ളിണ്റ്റെ കാര്യത്തില്‍ ഞാന്‍ ഒരു സംഭവമാ അല്ലെ?)ഇതി ഒരു നുണക്കധഃ സമാപ്തം.
പിന്‍ കുറിപ്പ്‌:എനിക്കിപ്പൊളും രധത്തിണ്റ്റെ ധ എഴുതാന്‍ അറിയില്ല. അറിയുന്നവറ്‍ എതു കി കൊമ്പിനെഷന്‍ ആണെന്നു പറഞ്ഞു താ. എതക്ഷരമാന്നു എനിക്കും മനസ്സിലായി നിങ്ങല്‍ക്കും മന്‍സ്സിലായി ഇല്ലെ?

1 comment:

jyothi said...

രഥം..എഴുതാന്‍ rathham എന്നെഴുതിയാല്‍ മതി