Tuesday 1 July, 2008

താറാവും ഇരണ്ടയും പിന്നെ വേണുചേട്ടനും

ഞാന്‍ പത്താം ക്ലാസ്സ്‌ പാസ്സാകുമൊ ഇല്ലയോ എന്ന ടെന്‍ഷന്‍ അടിച്ചു നടക്കുന്ന കാലം. എങ്ങനെ ഉറങ്ങിയാലും പരീക്ഷക്കിരുന്നപ്പോള്‍ പദ്യത്തിണ്റ്റെ വരി മറന്നു പോയി എന്തു ചെയ്യും എന്നൊക്കെ പേടി സ്വപ്നം.പത്തില്‍ തോറ്റാല്‍ തൂമ്പ ചിലഭാഗങ്ങളില്‍ കൈക്കൊട്ട്‌ എന്നും അറിയപ്പെടുന്ന സാധനം വാങ്ങിത്തരുമെന്ന് പിതാശ്രി ഉവാച:ഒഹ്‌ നിങ്ങള്‍ക്കു സംസ്ക്രിതം അറിയില്ല അല്ലെ ഒ.കെ. ഞാന്‍ പരിഭാഷപ്പെടുത്താം ഉവാച എന്നു പറഞ്ഞാല്‍ പറഞ്ഞു എന്നറ്‍ത്ഥം.ആകെ അഞ്ചു സെണ്റ്റില്‍ എവിടെ ഇട്ടു കിളക്കും എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആറ്‍ഭാടമൊന്നുമില്ലേലും രണ്ടു കറി കൂട്ടിയുള്ള ഊണു മിസ്സാക്കണൊ എന്നു വിചാരിച്ചു വിട്ടു കളഞ്ഞു. പിന്നെ അപ്പൂപ്പന്‍ അച്ച്ച്ചനൊടു പറഞ്ഞത്‌ അച്ച്ച്ചനും ആരൊടെങ്കിലും ഒക്കെ പറയണ്ടെ. ചേട്ടന്‍ പിന്നെ ഒരു കൊച്ചു പുലിയായതുകൊണ്ട്‌ അച്ചനു കൈക്കോട്ടു വാങ്ങേണ്ടിവന്നില്ല.പിന്നെ ഇതിലെ ഏറ്റവും രസം എന്താണെന്നു വച്ചാല്‍ എണ്റ്റെ അച്ച്ചന്‍ ഈ കൈക്കോട്ട്‌ എന്ന വസ്തു കൈകൊണ്ട്‌ തൊടുന്നതു ഞാന്‍ കണ്ടിട്ടില്ല അപ്പൊഴും ഇപ്പൊഴും.എന്തായാലും പിതാശ്രീയുടെ വാക്കുകള്‍ ഫലിച്ചാലൊ എന്നുള്ള ഭയം കൊണ്ട്‌ ഇടക്കു കൈക്കോട്ട്‌ എടുത്തു തലോടും.ഒരു ദിവസം ഒരു ചെറിയ കുഴി എടുത്ത്‌ അതില്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ ഇട്ട്‌ വെള്ളമടിച്ചു ഒരു കൊച്ചു സ്വിമ്മിംഗ്‌ പൂള്‍ ഉണ്ടാക്കി.നമ്മള്‍ക്കു കുളിക്കാന്‍ അതില്‍ പറ്റില്ല അതു കൊണ്ട്‌ ക്രിഷിയുടെ ഭാഗമായി റൊഡിലൂടെ കൊണ്ടു പോയ താറാവിന്‍ കുഞ്ഞുങ്ങളെ നാലെണ്ണം നാല്‍പതിനു വാങ്ങിയിട്ടു.പിട താറാവ്‌ ആണെങ്കില്‍ മുട്ടയിട്ട്‌ ആ മുട്ട വിരിയിച്ച്‌ വലിയ താറാവ്‌ രാജാവ്‌ ആവാമല്ലൊ.പൂവന്‍ ആണെങ്കില്‍? താറാവിറച്ചിയുടെ ഒരു ടേസ്റ്റ്‌.വായില്‍ താറാവു കുഞ്ഞുങ്ങളെ കാണുമ്പൊളെ കൊതിവരുന്നു.സ്വിമ്മിംഗ്‌ പൂളില്‍ മീന്‍ കുഞ്ഞുങ്ങളെ പിടിച്ചിട്ട്‌ കൊടുത്തും ഒക്കെ വളര്‍ത്തി.അവസാനം ഒരെന്നം മാത്രമായി.രണ്ടെണ്ണം കാക്കക്കും ഒരെണ്ണം പട്ടിക്കും ദാനമായി പോയി.വലുതായ ഒന്നു പൂവനും.അങ്ങനെ താറാവു വിപ്ളവം നടക്കില്ല എന്നുറപ്പായി.പിന്നെ എസ്‌.എസ്‌.എല്‍.സി പാസ്സായതു കൊണ്ട്‌ കൈക്കൊട്ട്‌ ഭീഷണിയും തീറ്‍ന്നു.പിന്നെ മാര്‍ക്ക്‌ ഇത്തിരി കൂടുതലായതു കൊണ്ട്‌ നളന്ദ തക്ഷ്ശില തുടങ്ങിയ കൊളെജ്‌- പഴെ സര്‍വകലശാലയല്ല.രവി മാഷുടെ നളന്ദ, പ്രദീപ്‌ മാഷുടെ തക്ഷശില ഇവയില്‍ എവിടെ വേണം എന്നുല്ല കണ്‍ഫൂഷന്‍ മാത്രം.ഇതിനിടയില്‍ അതു നടന്നു.എണ്റ്റെ കണ്ണിണ്റ്റെ കണ്ണ്‍ കാതിണ്റ്റെ കാത്‌.അവന്‍......അവന്‍ മരിച്ചു(സെണ്റ്റി മ്യൂസിക്‌).ഒരു കഷണം ഇറച്ചി പോലും കിട്ടിയില്ല എന്ന ദെഷ്യത്തില്‍ ചേട്ടന്‍ അലറി കൊണ്ട്‌ കളയടാ.താറാവിണ്റ്റെ മരണകാരണം ഹാര്‍ട്ട്‌ അറ്റാക്കാണോ മറ്റെന്തിങ്കുലുമാണൊ എന്നറിയതെ നിന്ന ഞാന്‍ ഡെഡ്ബോഡിയുമായി അപ്പുവല്ലിശ്ശണ്റ്റെ കാട്ടുപറമ്പിലെക്കു സ്കൂട്ടായി.തട്ടിപ്പൊയ താറാവിണ്റ്റെ മുഖത്തു നൊക്കി അവണ്റ്റെ അപ്പൂപ്പനെം അമ്മൂമ്മയെം ഒക്കെ വിളിച്ചു.എന്നിട്ടും കലിതീര്‍ന്നില്ല.എന്തൊക്കെ ആയിരുന്നു താറാവിറച്ചി കുരുമുളകു കൂട്ടി ഫ്രൈ ചെയ്യുക എല്ലാം വെള്ളത്തിലായില്ലെ.അതിണ്റ്റെ കാലു പിടിച്ചു കറക്കി ഒരേറു. അതു കറങ്ങി കറങ്ങി കാട്ടിലെക്കു പോയി.പെട്ടെന്നു ഒരലര്‍ച്ച ക്രിത്യം താറാവു ലാന്‍ഡ്ചെയ്ത സ്ഥലത്തുനിന്നും.ആറാം ഇന്ദ്രിയം ഉണറ്‍ന്നു.ഞാന്‍ പൂച്ചപ്പഴ ചെടികളുടെ ഇടയിലെക്കു ഇരുന്നു.വേണുചേട്ടണ്റ്റെ ഒച്ചപോലെ.പിന്നെ ഒന്നും ആലോചിച്ചില്ല.തൊട്ടാവാടി മുല്ലൊന്നും ഒരു പ്രശ്നമായില്ല ഓടി.ആപത്തില്‍ പെട്ടിരിക്കുന്ന വേണുചെട്ടന്‍...പാവം. വീട്ടില്‍ എത്തി ഒരു കപ്പു വെള്ളമെടുത്തു കുടിച്ചു. താറാവു തലക്കെങ്ങാനും വീണൊ?താറാവു തലക്കു വീണു തട്ടിപ്പോവാനുള്ള ഭാഗ്യമെങ്ങാനും വേണുചേട്ടനു കിട്ടുമോ?ഗിന്നസ്ബുക്കില്‍ അങ്ങനെ വേണു ചേട്ടന്‍ കെറുംബൊള്‍ അതിനു ചെറിയ ക്രെഡിറ്റ്‌ എനിക്കും കിട്ടില്ലെ?അല്ല വെണു ചേട്ടന്‍ എന്തിനാ ആ സമയത്തു വന്നതു അവിടെ..ഔട്ട്‌ സൈഡ്‌ സിറ്റിംഗ്‌ ആവും.മനസ്സിലായില്ലെ വെളിക്കിരിക്കുക എന്നു സംസ്ക്രിതത്തില്‍ പറയും.അന്നു വയ്കീട്ട്‌ സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോയ ഞാന്‍ ആ വാര്‍ത്ത കേട്ടു.അപ്പു വല്ലിശ്ശണ്റ്റെ പറമ്പില്‍ നിന്ന വെണുചേട്ടണ്റ്റെ മുന്നില്‍ ആകാശതൂടെ പറന്നു പോയൊരു ഇരണ്ട ചത്തു വീണു...ഞാന്‍ പതുക്കെ വെണു ചേട്ടണ്റ്റെ അടുത്തു ചെന്നു .അല്ല വെണുചെട്ടാ അപ്പുവെല്ലിശണ്റ്റെ കാട്ടു പറമ്പില്‍ എന്തിനാ പോയെ?കശുവണ്ടി പെറുക്കാന്‍, ഉടന്‍ വന്നു മറുപടി.ഈ ജൂലയിലോ?കൂടി നിന്ന ആല്‍കൂട്ടത്തില്‍ നിന്നൊരു ചോദ്യം.വേണുചേട്ടന്‍ ഒന്നു പതറി.അപ്പൊ കാര്യം മറ്റവന്‍ തന്നെ.ഔട്സൈഡ്‌ സിറ്റിംഗ്‌. എന്തായാലും കഴിഞ്ഞ മാസംവരെ ഞാന്‍ കേട്ടു ഇരണ്ട ചത്തു വീണ കഥ.

അങ്ങനെ പതിനൊന്നു വറ്‍ഷം എണ്റ്റെ നാട്ടില്‍ വിജയകരമായി ഓടിയ ഒരു കഥ പൊളിയുന്നു ആരെങ്കിലും ഇതു വായിക്കുമ്പൊള്‍.അറ്റ്ലീസ്റ്റ്‌ എണ്റ്റെ അമ്മയെങ്കിലും ഇപ്പൊ അറിയും കാരണം ഞാന്‍ ഇരുത്തി വായിപ്പിക്കും.ഒരു വായനക്കരിയെങ്കിലും വേണ്ടെ എനിക്ക്‌.

1 comment:

jyothi said...

അമ്മയുടെ കമന്റും ഒന്നു കാണണമെന്നുണ്ടായിരുന്നു...ഹഹഹ