Saturday 19 July, 2008

സ്റ്റാറ്‍ സിങ്ങറും സ്പ്ളിറ്റ്സ്‌ വില്ലയും

നമ്മുടെ ഇന്‍ഡ്യന്‍ ടി.വി ചാനലുകളില്‍ ഒരു പാട്‌ ഷൊകള്‍ നടക്കുന്നുണ്ടല്ലോ. ചുള്ളനും സമയം കിട്ടുമ്പോള്‍ വിഢിപ്പെട്ടിയുടെ മുന്നില്‍ തന്നെ.അങ്ങനെ കണ്ട രണ്ടു ഷോകളെ പറ്റി എഴുതാന്‍ വേണ്ടി നടക്കാന്‍ തുടങ്ങിയിട്ടു കുറച്ചായി. അധികം ആമുഖമില്ലാതെ തുടങ്ങട്ടെ സ്റ്റാര്‍ സിങ്ങര്‍നമ്മുടെ സ്വന്തം എഷ്യാനെറ്റിണ്റ്റെ റിയാലിറ്റി ഷൊ. നാട്ടുകാരൊട്‌ പ്രത്യേകിച്ച്‌ പറയണ്ട.അവതാരക മാറിയപ്പൊള്‍ നല്ല മലയാളം കേള്‍ക്കാമായിരുന്നു. പക്ഷെ പഴക്കമേറെ ആയപ്പൊള്‍ രെന്‍ജിനി( അവര്‍ പറയുന്നത്‌ റെന്‍ജിണി എന്നാണെന്നു മാത്രം)യുടെ മലയാലം കുരച്ച്‌ പറയുന്ന സ്റ്റൈല്‍ ഇല്ലാതെ ആര്‍ക്കും ഇരിക്കാന്‍ പറ്റാതായെന്നാ അശരീരി കേട്ടത്‌.എല്ലാ പ്രാവശ്യത്തേയും പോലെ പാടുന്ന ആളുകളുടെ വായ്‌കുള്ളിലേക്കും മറ്റും സൂം ചെയ്തും വീട്ടുകാരെയും മറ്റും സ്റ്റേജില്‍ കേറ്റിയും ഉള്ള അഭ്യാസങ്ങള്‍ എഷ്യനെറ്റ്‌ തുടരുന്നുണ്ട്‌. പക്ഷെ മെയിന്‍ അറ്റ്രാക്ഷന്‍ കഴിഞ്ഞ തവണ റിത്വിക്കിനെ കൊണ്ട്‌ പരീക്ഷിച്ച്‌ വിജയിച്ച സെണ്റ്റിമെണ്റ്റ്സ്‌ തന്നെ. ഇത്തവണ രണ്ടുപേരായി വര്‍ദ്ധിച്ചെന്നു മാത്രം.ശാരീരിക വൈകല്യം ഉള്ളവര്‍ക്ക്‌ കഴിവു പരീക്ഷിക്കാന്‍ അവസരം കൊടുക്കുന്നത്‌ അഭിനന്ദനീയം എന്നു പറയാതെ വയ്യ. പക്ഷെ അതു അവരുടെ വൈകല്യം ചൂഷണം ചെയ്ത്‌ ആവരുത്‌ എന്നു മാത്രം.കാഴ്ചക്ക്‌ വൈകല്യം ഉള്ള വ്യക്തികളെ വേഷം കെട്ടിച്ചു പരിഹാസ്യരാക്കുന്നത്‌ കൂടാതെ ഒരു സെണ്റ്റിമെണ്റ്റ്സ്‌ ജെനറേറ്റ്‌ ചെയ്യാന്‍ മനപ്പൂര്‍വം ഒരു ശ്രമവും.ഒരു കുട്ടി നന്നായി പാടി. അതിനു ആ കുട്ടിയെ അഭിനന്ദിക്കണം. പക്ഷെ കണ്ണ്‌ നിറച്ചും ഗദ്ഗദ്കണ്ഠയായും അവതാരക ഏത്‌ പൈങ്കിളി സീരിയലിലേയും നായികയെ തൊല്‍പിക്കുന്ന പ്രകടനം നടത്തിയതു ഏതു ദുഷ്ട ലാക്കോടെയാണെന്നു നമുക്കു മനസ്സിലാക്കാമല്ലൊ.പോരാത്തതിനു അതു കണ്ട്‌ കണ്ണ്‌ നിറയുന്ന അച്ചനമ്മമാരുടെ കണ്ണീരു സൂം ചെയ്ത്‌ കാണിക്ക്കയും ചെയ്യുന്നു.ശരിക്കും ഇതു ചൂഷണം തന്നെ അല്ലെ? അല്ലെങ്കില്‍ ഇത്‌ എന്തു കൊണ്ട്‌ എഡിറ്റ്‌ ചെയ്തു കൂടാ?ആ കണ്ണീര്‍ വീണ്ടും വീണ്ടും കാണിച്ചു ടാം റേറ്റിങ്ങില്‍ മുന്നേറുക എന്ന ഒറ്റ ലക്ഷ്യം മാത്രം.വിനയന്‍ പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രമാണിത്‌.അല്ലെങ്കിലും പണ്ടെ സെണ്റ്റിമെണ്റ്റ്സ്‌ സീരിയല്‍ നടത്തിയും കന്യാസ്ത്രീയുടെ നീലചിത്രത്തിനെ പറ്റി വീണ്ടും വീണ്ടും എടുത്ത്‌ പറഞ്ഞും പരസ്യ വരുമാനം ഉണ്ടാക്കിയ ഏഷ്യാനെറ്റിനെ ഇതൊന്നും ആരും പഠിപ്പിക്കണ്ടല്ലോ?

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം അല്ലാതെന്തു പറയാന്‍ ഇത്തരക്കാരെ.......

പിന്‍ കുറിപ്പ്‌:ആരെങ്കിലും ആ അവതാരകയെ പരിചയമുണ്ടെങ്കില്‍ ആ കൊഞ്ചല്‍ നിര്‍ത്താന്‍ ഒന്നു പറയൂ . ഒരു റ്റീന്‍ ഏജര്‍ക്കു ചേരുന്ന ആ ഭാവപ്രകടനം മുപ്പതുകള്‍ക്കടുത്ത്‌ നില്‍ക്കുന്ന അവര്‍ക്കു തീരെ ചേരുന്നില്ല.മലയാള ഭാഷയെ മാനഭംഗപ്പെടുത്തതിണ്റ്റെ കൂടെ ഇതും കൂടെ സഹിക്കാനാവുന്നില്ല.സംഗീതം കേല്‍ക്കുന്നതിഷ്ടമാണെന്നൂള്ള ഒരു തെറ്റിനു ഇത്ര ശിക്ഷ വേണൊ ഞങ്ങള്‍ക്കു????

എം.ടി.വി. സ്പ്ളിറ്റ്സ്‌ വില്ല ആണു അടുത്ത ഷൊ.റോഡീസിണ്റ്റെ വിജയത്തിനു ശേഷം രഘു-റാന്‍വിജയ്‌ റ്റീമിണ്റ്റെ ഒരു കണ്ടുപിടിത്തം.ഒട്ടേറെ ഇംഗ്ളീഷ്‌ ചാനെലുകളില്‍ ഇതിണ്റ്റെ മറ്റേതെങ്കിലും രൂപം അരങ്ങേറുന്നുണ്ടാകും അതുറപ്പ്‌.ചുള്ളന്‍ ഇംഗ്ളീഷിലുള്ള അപാര പാന്‍ഢിത്യം കൊണ്ട്‌ അത്തരം ചാനലുകള്‍ സന്ദര്‍ശിക്കുക തീരെ കുറവാണു. സ്പ്ളിറ്റ്സ്‌ വില്ല ഷോയെ പറ്റി പറയാം.ഇരുപത്‌ ഹൌസെഫുള്‍ ആയി നില്‍ക്കുന്ന പെണ്‍പിള്ളേര്‍ രണ്ടു പയ്യന്‍മാര്‍ ശ്രീക്രിഷ്നന്‍ സ്റ്റൈലില്‍. എന്തും സംഭവിക്കാം ഇതാണു സ്പ്ളിറ്റ്സ്‌ വില്ലയുടെ പരസ്യം(20 girls and 2boys anything can happen).
തീയും പഞ്ഞിയും അടുത്ത്‌ വച്ചാല്‍ എന്താണു സംഭവിക്കുന്നതു എന്നു നാട്ടുകാര്‍ക്കൊക്കെ അറിയാമല്ലൊ.ഈ പയ്യന്‍മാരെ പ്രീതിപ്പെടുത്തണം.ഇഷ്റ്റമില്ലാത്തവരെ പയ്യന്‍സിനു പുറത്താക്കാം.അവസാനം ബാക്കി രണ്ടു പെണ്‍കുട്ടികള്‍ ആകുന്നതു വരെ ഇതു തുടരും.അവറ്‍ക്കു അഞ്ചു ലക്ഷം രൂപയും എം.ടി.വി.യില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. പുറം ലോകവും ആയി ബന്ധമൊന്നുമില്ലാതെ കാമറ ഉറങ്ങുന്നിടത്തും കഴിക്കുന്നിടത്തും ഒക്കെ വച്ച്‌ ഓരോ നിമിഷവും നാട്ടുകാരെ കാണിക്കുന്നുണ്ട്‌.പയ്യന്‍മാരെ ആകര്‍ഷിക്കാന്‍ എന്തും ചെയ്യാമെന്നു ഇടക്കിടക്കു നിര്‍ദേശവും കിട്ടുന്നുണ്ട്‌.ദോഷം പറയരുതല്ലോ നല്ല സുന്ദരികളായ പെണ്‍പിള്ളേരാണെല്ലാം. മോഡലുകള്‍ തന്നെ എല്ലാവരും.അവരെ കൊണ്ടാവുന്നവിധം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. സ്വിം സ്യൂട്ടില്‍ സ്വിമ്മിംഗ്‌ പൂളില്‍ അര്‍ദ്ധ്നഗ്നരായ പയ്യന്‍മാരുടെ ദേഹം മുട്ടിയുരുമ്മുക ഗ്ളാമര്‍ ഫൊട്ടോ എടുക്കുക തുട്ങ്ങിയവയാണു മെയിന്‍ അട്ട്രാക്ഷന്‍സ്‌.അതിനായി ചിലരെ ഓരോ ആഴ്ചയും തിരഞ്ഞെടുത്തു വിടുന്നുമുണ്ട്‌.ഗ്ളാമര്‍ പോരാ എന്നു പറഞ്ഞു തഴഞ്ഞവരുടെ ഫൊട്ടൊ കണ്ടു ചുള്ളന്‍ ഞെട്ടി വിറച്ചു പോയി.ഇതില്‍ പോരെങ്കില്‍ പിന്നെ എന്താണു ഗ്ളാമര്‍ എന്നറിയാന്‍ ആകാംക്ഷ ആയി. അപ്പോള്‍ ആണു നല്ല ഗ്ളാമറസ്‌ എന്നു തെരഞ്ഞെടുത്ത ഫോട്ടോകള്‍ കണ്ടത്‌.എങ്ങനെ അളന്നാലും മറക്കേണ്ട ഭാഗങ്ങള്‍ എന്നു ഒരു സാധാരണക്കാരന്‍ കരുതുന്ന ഭാഗങ്ങളില്‍ ഒന്നര ഇഞ്ചില്‍ കൂടുതല്‍ തുണി ഇല്ല. (സംശയമുള്ളവറ്‍ക്കു യൂറ്റൂബിനെയൊ എം.ടി.വി വെബ്സൈറ്റിനെയോ ആശ്രയിക്കാം.ഈ പറഞ്ഞതില്‍ കുറയാനെ വഴിയുള്ളു).പരസ്യങ്ങളില്‍ സിനെമയില്‍ ഒക്കെ പുകവലി പോലും നിരോധിക്കാന്‍ നടക്കുന്ന സെന്‍സറ്‍ബോര്‍ഡ്‌ ഇതു കാണുന്നില്ലേ?എന്തായാലും ഫ്രീ ആയി ഇതൊക്കെ കാണിച്ചു തരുന്ന തരുണീ മണികളും എം.ടി.വിയും നീണാല്‍ വാഴ്ക. ഷോ ഹിറ്റാവട്ടെ എന്നും ഇതിണ്റ്റെ രണ്ടും മൂന്നും തുടങ്ങി നൂറുകണക്കിനു വേര്‍ഷന്‍സ്‌ എല്ലാഭാഷകളിലും വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
എന്നാലും ഭാരതസ്ത്രീയേ നിണ്റ്റെ ഭാവശുദ്ധി........

1 comment:

Chullanz said...

ഒന്നും എഴുതാനില്ലാത്തതുകൊണ്ട്‌ വല്ലവണ്റ്റെ നെഞ്ചത്തും