Sunday 27 July, 2008

മിസ്റ്ററ്‍ ബാറ്റ്‌

ഞാന്‍ കുറച്ചു ദിവസത്തെക്കു വിട്ടു നിന്നപ്പൊ ചിലരെല്ലാം നമ്മുടെ ശല്യം തീര്‍ന്നു എന്നു വച്ചിട്ടുണ്ടാകും;മോനേ അങ്ങനെയൊന്നും പോണ വിത്തല്ല ഇതു. .നിങ്ങളുടെ ഒക്കെ വായിലിരിക്കുന്നതും കയ്യില്‍ ഇരിക്കുന്നതുമൊക്കെ വാങ്ങികൊണ്ടെ ഞാന്‍ പോകു.കളി നമ്മളോടോ?ഇന്നത്തെ സ്പെഷ്യല്‍ ജീവിതത്തില്‍ നിന്നു മാന്തി പറിച്ചെടുത്ത ഒരു പേജ്‌ ചൂടാറാതെ വായിക്കണ്ടതു എല്ലാരുടേം ചുമതല.
ഞാന്‍ വിദ്യ കൊണ്ടുള്ള അഭ്യാസം തകര്‍ത്ത്‌ എണ്റ്റെ വീട്ടില്‍ തിരിച്ചെത്തി. അവസാനം മാഷെ കണ്ടപ്പൊള്‍ മാഷ്‌ പറഞ്ഞു. ചുള്ളാ എന്താ പ്ളാന്‍?ഞാന്‍ മൊഴിഞ്ഞു അല്ല സാറെ പാസ്സായാല്‍ തുടര്‍ന്നു പ്ഠിക്കണമെന്നാ.അപ്പൊ ഡയലോഗ്‌ സാര്‍ വക. മോനെ സ്നേഹം കൊണ്ടു പറയാ ഞങ്ങളുടെ ക്ഷമ ഒന്നും വേറെ ടീച്ചര്‍മാര്‍ക്കു ഉണ്ടാവുമെന്നു തോന്നണില്ല. അതൊണ്ട്‌ വീണ്ടും പഠിക്കുന്നതൊക്കെ സൂക്ക്ഷിച്ചു മതി. അല്ല നീ പാസ്സാവുമെന്നൊന്നും തോന്നണില്ല. എന്നാലും പറയണൊല്ലൊ എനിക്കു തന്നെ രണ്ടു തരാന്‍ തോന്നീട്ടുണ്ട്‌ പലപ്പോഴും പക്ഷെ നിണ്റ്റെ ഈ അഞ്ചടി രണ്ടിഞ്ചു പോക്കൊം നാല്‍പതു കിലോ തൂക്കോം കാരണം കയ്യീപ്പെടോന്നു പേടിച്ചിട്ടാ. അങ്ങേരുടെ കോളവും അങ്ങനെ പൂരിപ്പിച്ചു ഞാന്‍ നാട്ടില്‍ എത്തി ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗാദി പിഗരീയസ്സി എന്നങ്ങു ചൊല്ലി.

നാട്ടിലെത്തി നമ്മല്‍ പഴയ പൊലെ ഡയിലി റൂട്ടിനിലെത്തി.മാത്രുഭൂമി പേപ്പര്‍ നോക്കി എല്ലാ പരസ്യം വരെ കവര്‍ ചെയ്യുക, രാവിലെ അബദ്ധത്തില്‍ പോലും അടുക്കളയില്‍ പോവാതിരിക്കുക എങ്ങാനും പോയാല്‍ അമ്മ എന്തെങ്കിലും പണി പറയും അതു ചെയ്യണ്ടിവരില്ലേ....രാവിലെ എട്ടുമണി ആവുമ്പൊള്‍ ജൊലിക്കു പോകേണ്ട അമ്മയെ സഹായിക്കുകയൊ?നൊ വേ..ഒരു അഭ്യ്സ്തവിദ്യന്‍ അടുക്കളപ്പണി ചെയ്യുക...പ്രി-ഡിഗ്രീ അത്ര മൊശം ഡിഗ്രി ആണൊ. പിന്നെ ജോലി അന്വേഷണം.. മിനിമം ഒരു അമ്പതിനായിരം രൂപ കിട്ടിയില്ലെങ്കില്‍ ജോലി ചെയ്യാനൊ? ഞാനെ പ്രി ഡിഗ്രിക്കാരനാ.ചുരുക്കം പറഞ്ഞാല്‍ രാവിലെയും വൈകിട്ടും അമ്മയെ ബസ്സ്‌ സ്റ്റൊപ്പ്‌ എത്തിക്കുകയും തിരിചെത്തിക്കുകയും ചെയ്യുക,അവിടെ ബസ്സ്‌ സ്റ്റൊപ്പിലും പോകുന്ന ബസിലും ഉള്ള പലതരത്തില്‍ പെട്ട കിളികളെ ഇനം തിരിക്കുക നാട്ടിലുള്ള ബാക്കി വെകിളിപിള്ളെരുടെ കൂടെ കറങ്ങി ജനോപകാരപ്രദമായ ഒരു പാട്‌ കാര്യങ്ങള്‍ ചെയ്തു ആവുന്ന വിധം ചീത്തപേരു ഭാവി തലമുറക്കു സമ്പാദിക്കുക ഇതൊക്കെ തന്നെ പണി.

അങ്ങനെ ഒരു ദിവസം രാവിലെ റ്റീംസിണ്റ്റെ അടുത്തെത്തിയപ്പോള്‍ പിള്ളേര്‍സ്‌ ഒക്കെ കൂടിയാലോചന.ഞെട്ടി പോയി ഇവരൊക്കെ അടങ്ങിയൊതുങ്ങി ഇരിക്കുകയോ..ഏയ്‌ അതിനു വഴിയില്ല ആര്‍ക്കെങ്കിലും പണി കൊടുക്കാനായിരിക്കും. നോക്കിയപ്പൊള്‍ ഇവന്‍മാരുടെ നടുവില്‍ ഒരു ചത്ത വവ്വാല്‍. ലൈന്‍ കമ്പിയില്‍ കുടുങ്ങിയതിനെ തട്ടിയിട്ടതാ ഒരുത്തന്‍ വിശദീകരിച്ചു.ഒരു പാക്കറ്റില്‍ ഇട്ടു വഴിയില്‍ ഇട്ടാലോ? ആരെങ്കിലും എടുത്തു കൊണ്ട്‌ പോയ്ക്കൊളും.കൊള്ളാം നമ്മളെ കൊണ്ട്‌ അത്രക്കൊക്കല്ലെ പറ്റു. രാവിലെ തന്നെ ആരെയെങ്കിലും പറ്റിക്കുന്നതിലുള്ള സുഖം പിന്നെ കിട്ടണമെങ്കില്‍ പിന്നെ അരുടെ എങ്കിലും കോഴിയെ കട്ടു തിന്നണം. ഒരുത്തന്‍ ഓടിപ്പോയി ഒരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടി കൊണ്ടു വന്നു. എന്തു ഉത്സാഹം. വീട്ടില്‍ കറി ഉണ്ടാക്കാന്‍ നേരത്ത്‌ ഉപ്പില്ലാന്നു കണ്ട്‌ ഉപ്പിനു വിട്ടപ്പോള്‍ അപ്പുറത്തെ വീട്ടില്‍ ക്രിക്കെറ്റ്‌ കണ്ടിരുന്നവനാണു.ഇപ്പൊ എന്തൊരു ശുഷ്കാന്തി.ഇനി ഒരു ഗിഫ്റ്റ്‌ പാക്കിംഗ്‌ കവര്‍ ഒപ്പിക്കണം. അതു വാങ്ങി വരാന്‍ വണ്ടി സ്റ്റാര്‍ട്‌ ചെയ്തതേ ഉള്ളു. ഒരു ചീട്ടു കളി ട്രെയിനി വരുന്നു . പത്തിലെ വേക്കേഷന്‍ ആയി ഇരിക്കുന്ന പുതു തലമുറക്കു ചീട്ടു കളി പഠിപ്പിച്ചു നാട്ടിലെക്കു ഭാവി സാമൂഹ്യ വിരുദ്ധന്‍മാരെ സംഭാവന ചെയ്യുക എന്ന മഹത്കര്‍മ്മവും ഞങ്ങള്‍ക്കുണ്ടായിരുന്നു തികച്ചും സദുദ്ദെശ്യപരം. അല്ലാതെ അവണ്റ്റെ പെങ്ങള്‍ ഞങ്ങളുടെ നാട്ടിലെ ഒരു കൊച്ചു ഐശ്വര്യ റായ്‌ ആയതു കൊണ്ടാണെന്നു ചില വ്രിത്തികെട്ടവന്‍മാര്‍ പറയുന്നതില്‍ ഒരു സത്യവും ഇല്ല.എന്തായാലും ഞാന്‍ മറ്റവന്‍മാരോടു പറഞ്ഞു എന്തായാലും പരീക്ഷണം ഇവണ്റ്റെ നെഞ്ഞത്തിട്ടാവാലോ.വേഗം ഐറ്റം എടുത്തു ഒരു ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു.അവനെ വിളിച്ചു.ഡാ ഇതു വീട്ടില്‍ കൊടുത്തെക്കു എന്നു പറഞ്ഞു. എന്താ ചേട്ടാ ഇത്‌ എന്നു പറഞ്ഞപ്പോള്‍ നിണ്റ്റെ ചേച്ചിക്കു തരാന്‍ തയ്ക്കുന്ന ചേച്ചി തന്നതാ എന്നാണു ജന്‍മനാ ഉള്ള വികട സരസ്വതി പറയിപ്പിച്ചതു.സ്വന്തം ചേച്ചിയുടെ തുണി എന്താണെന്നു നൊക്കുകയും ചെയ്യാതെ ആ ദുഷ്ടന്‍ ചേട്ടാ ചീട്ടിട്‌ ഒരു റൌണ്ട്‌ ഇരിക്കാം എന്നു പറഞ്ഞു അവിടെ ഇരുന്നു.കാലമാടന്‍.പ്രസവിച്ച പെണ്ണ്‌ കുട്ടി ആണാണൊ പെണ്ണാണോ എന്നറിയാന്‍ നൊക്കുന്ന സസ്പെന്‍സ്‌ ഫീലില്‍ ഇരുന്ന ഞങ്ങള്‍ ഇനി എന്തു എന്നറിയാതെ അവിടിരുന്നപ്പൊളാണു ആ സംഭവം. ഞങ്ങളുടെ മിസ്സ്‌. ഐശ്വര്യ റായ്‌ അവളുടെ ബെന്‍സില്‍ സോറി ലേഡി ബേര്‍ഡില്‍ എത്തി.സ്കൂട്ട്‌ ചെയ്തിരുന്ന പൊന്നനിയനു ക്രിത്യ സമയത്ത്‌ പൊന്നു പെങ്ങളോട്‌ സ്നേഹം.ചേച്ചിക്ക്‌ പൊതി കൊണ്ട്‌ കൊടുക്കല്‍ ഒരു സെക്കണ്റ്റ്‌ കൊണ്ട്‌ കഴിഞ്ഞു. ഇനി എന്ത്‌ എന്നു ഞങ്ങള്‍ നൊക്കിയപ്പൊളെക്കും അവള്‍ പൊതി തുറക്കുന്നു ചെകുത്താന്‍ കുരിശു കണ്ടപോലെ ഞങ്ങളെ ഒന്നു നോക്കുന്നു ചുണ്ട്‌ കൊണ്ട്‌ എന്തൊക്കെയോ പിറു പിറുക്കുന്നു .നിങ്ങളെ ശരിയാക്കിതരാം എന്നു മാത്രം മനസ്സിലായി.ലേഡിബേര്‍ഡ്‌ ഇത്ര സ്പീഡില്‍ പൊകുമെന്ന്‌ അന്നാണു മനസ്സിലായത്‌.എന്താ കാട്ടിയത്‌ ചേച്ചി പിറന്നാള്‍ ആയിട്ട്‌ അമ്പലത്തില്‍ പോവാരുന്നു.ഇന്നു ഇനി എണ്റ്റെ കാര്യൊം പോക്കാ എന്നും പറഞ്ഞ്‌ അനിയന്‍സും പിന്നാലെ.ഒരു കുറ്റബോദ്ധം പോലെ.പിന്നെ ആ കുറ്റബോദ്ധത്തെ ഞങ്ങള്‍ അഞ്ച്‌ റൌണ്ട്‌ റമ്മികൊണ്ട്‌ പശ്ചാത്തപിച്ചു.

വൈകീട്ട്‌ പ്ളെറ്റിനെ എണ്ണം കൊടുക്കാന്‍ വീട്ടില്‍ എത്തിയ ഞാന്‍ ഒരു കൊച്ചു ആള്‍ക്കൂട്ടം കണ്ട്‌ ഞെട്ടി.എയ്‌ അബൌവ്‌ സെവണ്റ്റി വീട്ടില്‍ ആരുമില്ലല്ലോ.പിന്നെ നോക്കിയപ്പൊള്‍ ഐശര്യ റായ്‌.എവിടെയൊ ഒരു ഗുണ്ട്‌ പൊട്ടി അവന്‍ വന്നല്ലൊ എന്ന്‌ അച്ഛ്ണ്റ്റെ ഡയലോഗ്‌.ഇനി തിരിച്ച്‌ പോകാനും പറ്റില്ല.അറക്കാന്‍ കൊണ്ട്‌ പോകുന്ന ആടിണ്റ്റെ മാനസികാവസ്ഥ എനിക്ക്‌ അന്നാ മനസ്സിലായത്‌.അച്ഛന്‍ ഒരു ചിരി.കൊല ചിരി ആയിട്ടാ എനിക്കു തോന്നിയത്‌.നിണ്റ്റെ ഒരു കാര്യം.അകത്ത്‌ കേറുമ്പൊ മറ്റവരൊക്കെ പോക്കാ ചുള്ളന്‍ ചേട്ടനെ പറ്റി ഇങ്ങനെ അല്ല ഞാന്‍ വിചാരിച്ചതു.നമ്മുടെ ഐശ്വര്യ റായ്‌ വക ഡയലോഗ്‌.എണ്റ്റെ കുട്ടി ഈ ഫീലിംഗ്‌ കുറച്ചു നേരത്തെ വെളിപ്പെടുത്തായിരുന്നില്ലെ.ആരും കേള്‍ക്കാതെ ഞാന്‍ ഗദ്ഗദം കൊണ്ടു.അച്ഛന്‍ അകത്ത്‌ പോയി ഒരു പേന കൊണ്ട്‌ അവള്‍ക്ക്‌ കൊടുത്തു മോണ്റ്റെ പിറന്നാള്‍ സമ്മാനം രാവിലെ കിട്ടിയില്ലേ ഇതെണ്റ്റെ വക.അറുത്ത കയ്ക്കു ഉപ്പു തേക്കാത്ത എണ്റ്റെ പിതാജി ക്രൊസ്സിണ്റ്റെ പേന കൊടുക്കുകയോ.മഴക്കാറുണ്ടോ എന്നു നൊക്കാനും പറ്റില്ല ഇരുട്ടല്ലേ.എല്ലാരും ഇറങ്ങി വീട്ടില്‍ നിന്ന്‌. എടാ പറ്റിയതു പറ്റി.ആ പത്ത്‌ രൂപക്ക്‌ വാങ്ങിയ ഡ്യൂപ്ളി പേന കൊണ്ട്‌ ഇപ്രാവശ്യം രക്ഷപെട്ടു.ഇനിയെങ്കിലും അഭ്യാസം കുറക്കു.എന്നു പുറകീന്നു കേട്ടു.
അതു കൊണ്ട്‌ രക്ഷപെട്ടു എന്നു കരുതിയ ഞാന്‍ ബാങ്കളൂറ്‍ക്ക്‌ ഒരു ട്രയിന്‍ ടിക്കെറ്റ്‌ കിട്ടിയപ്പൊ ഞെട്ടിപ്പോയി. അങ്ങനെ ആരണ്യകാണ്ഠം രണ്ടാമധ്യായം തുടങ്ങി

No comments: